അടിമുടി മാറ്റത്തിന്റെ പാതയിലൂടെസഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ റയില്‍വേ. ഈ മാറ്റത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സ്ഥാപനം.
ട്രെയിന്‍ യാത്രകളില്‍ അപകടമുണ്ടായാല്‍ നഷ്ടപരിഹാരം കിട്ടാനുള്ള വഴിയാണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിട്ടുണ്ട്. വെറും 45 പൈസ മുടക്കിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
45 പൈസ മുടക്കി ഇന്‍ഷുറന്‍സ് എടുത്താല്‍ ട്രെയിന്‍ യാത്രയിലുണ്ടാകുന്ന അപകടത്തിനോ മരണത്തിനോ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ഇതുവഴി ലഭിക്കുന്നു. ട്രെയിനില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഗുണകരമാകുന്ന ഈ പദ്ധതിയെപ്പറ്റി അധികം ആര്‍ക്കും അറിവില്ല എന്നതാണ് വാസ്തവം.
ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുക. ജനറല്‍ കംപാര്‍ട്ട്‌മെന്റ് മുതല്‍ ഉയര്‍ന്ന ക്ലാസിലുള്ള യാത്രകള്‍ക്ക് വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകും.

