Connect with us

Hi, what are you looking for?

News

മുംബൈ മുങ്ങി; വ്യാപാര രംഗത്ത് നഷ്ടം

വെള്ളിയാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന പ്രവചനത്തോടെ കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് ഇറക്കി

കനത്ത മഴ മൂലം ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ വെള്ളക്കെട്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം ആയതോടെ ബിസിനസ് രംഗത്തെ അത് കാര്യമായി ബാധിച്ചു. വെള്ളിയാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന പ്രവചനത്തോടെ കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് ഇറക്കി.

അന്ധേരി, ചേംബൂര്‍, സിയോണ്‍ തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിലായി. വന്‍ ഗതാഗതക്കുരുക്കില്‍ അമര്‍ന്നിരിക്കുകയാണ് മുംബൈ. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. പലതും വൈകി. യാത്രക്കാര്‍ക്ക് റീഫണ്ടോ പകരം യാത്രയോ അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. മുംബൈ നഗരത്തില്‍ വെള്ളമെത്തിക്കുന്ന ഏഴില്‍ രണ്ടു തടാകങ്ങളും നിറഞ്ഞൊഴുകി. ഇത്ര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. രക്ഷാദൗത്യത്തിന് എന്‍.ഡി.ആര്‍.എഫിന്റെ കൂടുതല്‍ ദൗത്യ സേനയെ സജ്ജമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്