ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷ ഇനി വേണ്ട. ജൂലൈ 31തന്നെയാണ് ഇതിനായുള്ള അവസാന തീയതി. ആദായ നികുതി പോര്‍ട്ടലില്‍ ഇടക്ക് ഉണ്ടായ തകരാറുകള്‍ കണക്കിലെടുത്ത് തീയതി നീട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പോര്‍ട്ടലില്‍ വന്ന തകരാറ് പരിഹരിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ, ജൂലൈ 31 എന്ന അന്തിമ തീയതി നീട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. റിട്ടേണുകള്‍ സാധാരണ പോലെ സമര്‍പ്പിക്കപ്പെടുന്നുമുണ്ട്.
നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടവരുടെ എണ്ണം വര്‍ധിക്കുന്നതിനൊത്ത് ഈ വര്‍ഷം അമിതഭാരമാണ് ആദായ നികുതി പോര്‍ട്ടലില്‍ ഉണ്ടായത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) ഏറെ സമയമെടുത്താണ് ബാക്ക് എന്‍ഡ് ശേഷി വര്‍ധിപ്പിച്ച് പ്രശ്‌നം പരിഹരിച്ചത്. 28 ലക്ഷത്തില്‍പരം റിട്ടേണുകളാണ് ബുധനാഴ്ചത്തെ കണക്കു പ്രകാരം സമര്‍പ്പിച്ചത്.
സ്രോതസില്‍ നിന്ന് ഈടാക്കുന്ന നികുതി (ടി.ഡി.എസ്), ഫോം-16 സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനുള്ള കാലതാമസം, ഐ.ടി പോര്‍ട്ടലി?ന്റെ വേഗതയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതിനകം പരിഹരിച്ചിട്ടുണ്ട്. ഇപ്പോള്‍ പതിവു പോലെ ഫയലിങ് നടക്കുന്നു.

