സാമ്പത്തിക വളര്‍ച്ചയെ ചുറ്റിപറ്റിയുള്ള അമിതപ്രചാരണമാണ് രാജ്യത്ത് നടക്കുന്നതെന്ന വിമര്‍ശനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍. ഘടനാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാതെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട ഹൈപ്പില്‍ വിശ്വസിച്ച് ഇന്ത്യ വലിയ തെറ്റ് ചെയ്യുകയാണെന്ന് രാജന്‍ അഭിപ്രായപ്പെട്ടു. ഒരു വിദേശമാധ്യമത്തോട് സംസാരിക്കവെയാണ് രാജന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വിദ്യാഭ്യാസരംഗത്തും ജീവനക്കാരുടെയും സാധാരണ തൊഴിലാളികളുടെയും നൈപുണ്യം മെച്ചപ്പെടുത്തുന്നതിലുമാണ് രാജ്യം കാര്യമായി ഫോക്കസ് ചെയ്യേണ്ടത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെയാണ്. 2047 ആകുമ്പോഴേക്കും ഇന്ത്യ വികസിത സമ്പദ് വ്യവസ്ഥയാകില്ലെന്നും രഘുറാം രാജന്‍ പറഞ്ഞു.

