വ്യോമഗതാഗത രംഗത്ത് തന്റേതായ സ്ഥാനം പിടിച്ചെടുക്കാന്‍ മലയാളിയും.തൃശൂര്‍ സ്വദേശി മനോജ് ചാക്കോ നേതൃത്വം നല്‍ക്കുന്ന ‘ഫ്‌ലൈ 91 എയര്‍ലൈന്‍സ്’ വിമാന കമ്പനിയുടെ ആദ്യ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. പറക്കലിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിന്റെ അന്തിമഘട്ടത്തിലൂടെയാണ് സ്ഥാപനം കടന്നു പോകുന്നത്.
ഇന്ത്യയുടെ ടെലിഫോണ്‍ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്പനിക്കു പേരിട്ടിരിക്കുന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന് വ്യോമയാന മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവപരിചയമുണ്ട്. ഈ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തിയാണ് പുതിയ സ്ഥാപനത്തിന് രൂപം നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ ചെറു പട്ടണങ്ങളെ ആകാശമാര്‍ഗം കോര്‍ത്തിണക്കുന്ന ഉഡാന്‍ പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുകയാണു കമ്പനിയുടെ ലക്ഷ്യം. കേരളത്തിലേക്കടക്കം സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഫ്‌ലൈ 91 എയര്‍ലൈന്‍സ് വരും നാളുകളെ കാണുന്നത്.

