മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ അതിസമ്പന്നരായ ആളുകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അതിസമ്പന്നരുടെ എണ്ണം 50 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. സംമ്പന്നരില്‍ സമ്പന്നരായ ഈ വ്യക്തികളെല്ലാം തന്നെ തങ്ങളുടെ സമ്പത്തിന്റെ ഏകദേശം 32 ശതമാനം റസിഡന്‍ഷ്യല്‍ റീയല്‍ എസ്റ്റേറ്റിലാണ് നിക്ഷേപിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന കാര്യം ഈ നിക്സ്പാം അത്രയും ഇന്ത്യക്ക് പുറത്താണ് എന്നതാണ്.
14 ശതമാനത്തോളം വരും രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് നിക്ഷേപം. അതിസമ്പരായ ആളുകള്‍ക്ക് ഒന്നിലധികം വീടുകളുണ്ട്. റിയല്‍ എസ്റ്റേറ്റ് കഴിപിണഞ്ഞാല്‍ സമ്പത്തിന്റെ 17 ശതമാനം ഫാഷന്‍ ആവശ്യങ്ങള്‍ക്കായാണ് ചെലവാക്കുന്നത്. ആഡംബര വാച്ചുകള്‍, കല, ആഭരണങ്ങള്‍ എന്നിവക്കായി കോടികള്‍ പൊടിക്കുന്നു.
വിപണി മൂല്യത്തിന് അനുസരിച്ച് അഞ്ച് ശതമാനത്തോളം വില വര്‍ധന ഓരോ നഗരങ്ങളിലും റസിഡന്‍ഷ്യല്‍ പോര്‍ട്ട്‌ഫോളിയോകളിലും പ്രകടമായിട്ടുണ്ട്. ആഗോളതലത്തില്‍ 25 നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. മൊണാക്കോ ലോകത്തിലെ ഏറ്റവും ചെലവേറിയ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് എന്ന സ്ഥാനം നിലനിര്‍ത്തി. 16 ചതുരശ്ര മീറ്റര്‍ സ്ഥലത്തിന് ഒരു മില്യണ്‍ ഡോളറാണ്. അതേ തുകയ്ക്ക് മുംബൈയില്‍ 103 ചതുരശ്ര മീറ്റര്‍ വാങ്ങാന്‍ സാധിക്കും.

