പാന്‍ ആധാറുമായി ബന്ധിപ്പിക്കണണമെന്ന് നികുതിദായകരെ ഓര്‍മിപ്പിച്ച് ആദായനികുതി വകുപ്പ്. മെയ് 31 നകം പാന്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് വകുപ്പ് ആവശ്യപ്പെട്ടു.
പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗുകളെ ഇത് സാരമായി ബാധിക്കും. ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി 2024 ജൂലൈ 31 ആണ്.
ഈ തിയതിക്കകം പാന്‍-ആധാര്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സ്രോതസില്‍ നിന്ന് നേരിട്ട് ഈടാക്കുന്ന നികുതി അധവാ ടിഡിഎസ് ഇരട്ടിയായി വര്‍ധിപ്പിച്ച് ഈടാക്കും.
2023 ജൂണിനകം പാന്‍-ആധാര്‍ ലിങ്കിംഗ് നടത്താത്തവരുടെയെല്ലാം പാന്‍ നിലവില്‍ നിഷ്‌ക്രിയമാണ്. ആധാറുമായി ലിങ്ക് ചെയ്താലേ ഇവ സജീവമാവൂ. 1000 രൂപ പിഴ അടച്ച് ഇവ ലിങ്ക് ചെയ്യാം.
പാന്‍-ആധാര്‍ ലിങ്ക് ചെയ്യാന്‍
1. https://incometaxindiaefiling.gov.in/ എന്ന വെബ് അഡ്രസിലേക്ക് പോകുക.
2. രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.
3. പ്രൊഫൈല്‍ ക്രമീകരണങ്ങളിലേക്ക് പോയി ആധാര്‍ ലിങ്കിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
4. നിങ്ങളുടെ പാന്‍ കാര്‍ഡിലെ ജനനത്തീയതിയും ലിംഗ വിവരങ്ങളും പരിശോധിച്ച് നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി പൊരുത്തപ്പെടുത്തുക.
5. നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി പ്രക്രിയ പൂര്‍ത്തിയാക്കുക.
6. പാന്‍-ആധാര്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയെന്ന് സ്റ്റാറ്റസില്‍ ചെക്ക് ചെയ്ത് ഉറപ്പാക്കുക.

