നവംബര്‍ 11 ന് വിസ്താര എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിക്കും. നവംബര്‍ 12 മുതല്‍ എല്ലാ വിസ്താര വിമാനങ്ങളും എയര്‍ ഇന്ത്യ ഏറ്റെടുത്ത് പ്രവര്‍ത്തനമാരംഭിക്കും. വിമാന ടിക്കറ്റ് ബുക്കിംഗും അന്നേദിവസം മുതല്‍ എയര്‍ ഇന്ത്യ വെബ്സൈറ്റിലൂടെയാവും നടക്കുക.
ടാറ്റയുടെ വിമാനക്കമ്പനിയായ വിസ്താരയെ എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ അന്തിമ അനുമതി നല്‍കിയിരുന്നു. വിസ്താരയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുള്ള 276 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പുതിയ കമ്പനിയിലേക്ക് മാറ്റും.
സെപ്റ്റംബര്‍ 3 മുതല്‍ വിസ്താരയില്‍ നവംബര്‍ 12 ന് ശേഷമുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവില്ല. കഴിഞ്ഞ 10 വര്‍ഷമായി നല്‍കിവരുന്ന പിന്തുണയ്ക്ക് വിസ്താര സിഇഒ വിനോദ് കണ്ണന്‍ യാത്രക്കാര്‍ക്ക് നന്ദി പറഞ്ഞു.

