പൊരുതാനും പ്രതിരോധിക്കാനുമുള്ള മനസും അത്മവിശ്വാസവും സംരംഭകര്‍ക്ക് അവശ്യം വേണ്ട ഗുണമാണ്. ഇന്ത്യയിലെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് ലീസിംഗ് സ്റ്റാര്‍ട്ടപ്പായ ജെറ്റ്‌സെറ്റ്‌ഗോ സ്ഥാപിച്ച കനിക തെക്രിവാളിന് ഇവ രണ്ടും ആവോളമുണ്ടായിരുന്നു. ജീവിതം തട്ടിയെടുക്കാന്‍ വന്ന കാന്‍സറിനെ പ്രതിരോധിച്ചാണ് കനിക തന്റെ സ്വപ്ന സംരംഭക യാത്ര നടത്തിയത്.
ഒരു മാര്‍വാഡി കുടുംബത്തിലാണ് കനിക തെക്രിവാള്‍ ജനിച്ചത്. യുകെയിലെ കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തി. പൈലറ്റ് ആകാനായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ കുടുംബത്തില്‍ നിന്ന് എതിര്‍പ്പ് നേരിട്ടു.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി തന്റെ സ്വപ്നമായ ഏവിയേഷന്‍ കമ്പനിയില്‍ ചേര്‍ന്നു. വൈകാതെ തന്നെ ക്യാന്‍സര്‍ കണ്ടെത്തിയതോടെ അവളുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞു. എന്നാല്‍ ആത്മവിശ്വാസത്തോടെ രോഗത്തോട് പോരാടി സുഖം പ്രാപിച്ച കനിക, ഡെല്‍ഹിയിലേക്ക് മാറാന്‍ തീരുമാനിച്ചു.
33ാം വയസില്‍ 10 സ്വകാര്യ ജെറ്റുകളുടെ ഉടമയായി ചരിത്രം സൃഷ്ടിച്ചു കനിക. 420 കോടി രൂപയിലധികം ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളില്‍ ഒരാളായി മാറി
താമസിയാതെ, അവള്‍ ജെറ്റ്സെറ്റ്ഗോ സ്ഥാപിച്ചു. ചാര്‍ട്ടേഡ് ഫ്ളൈറ്റ് ബുക്കിംഗും പ്രൈവറ്റ് ഫ്ളൈറ്റ് ബുക്കിംഗുമാണ് കമ്പനി ഓഫര്‍ ചെയ്തത്. 33 ാം വയസില്‍ 10 സ്വകാര്യ ജെറ്റുകളുടെ ഉടമയായി ചരിത്രം സൃഷ്ടിച്ചു കനിക. 420 കോടി രൂപയിലധികം ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളില്‍ ഒരാളായി മാറി. ഏകദേശം 100,000 യാത്രക്കാര്‍ക്കായി ഇതിനകം 6,000 വിമാനങ്ങള്‍ പറത്തി ജെറ്റ്സെറ്റ്ഗോ.
ഇന്ത്യാ സര്‍ക്കാരിന്റെ ദേശീയ സംരംഭകത്വ അവാര്‍ഡ്, വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യുവ ഗ്ലോബല്‍ ലീഡര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ കനികയെ തേടിയെത്തി.
ഹൈദരാബാദ് ആസ്ഥാനമായുള്ള ബിസിനസുകാരനെ വിവാഹം കഴിച്ച കനിക ഏറെപ്പേര്‍ക്ക് പ്രചോദനം നല്‍കുന്ന കരുത്തുറ്റ വനിതയാണ്. മതിയായ ഇച്ഛാശക്തിയുണ്ടെങ്കില്‍, ആകാശവും അതിരല്ലെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുന്നു അവര്‍.

