Auto

സിഎന്‍ജി വാഹനവിപണിയില്‍ കുതിച്ച് ടാറ്റ

കാര്‍ വിപണിയില്‍ സിഎന്‍ജി മോഡലുകള്‍ക്ക് വര്‍ധിച്ച ആവശ്യക്കാരുള്ളത് ശ്രദ്ധേയമാണ്

പെട്രോള്‍ വില കുതിച്ചുയരുന്ന ഈ കാലത്ത് കുറഞ്ഞ ചെലവില്‍ വാഹനം ഓടിക്കാന്‍ കഴിയുക എന്നത് ഏറെ മികച്ച കാര്യമാണ്. ഇതിനു സഹായകമാകുന്നതാകട്ടെ സിഎന്‍ജി വാഹനങ്ങളും. കാര്‍ വിപണിയില്‍ സിഎന്‍ജി മോഡലുകള്‍ക്ക് വര്‍ധിച്ച ആവശ്യക്കാരുള്ളത് ശ്രദ്ധേയമാണ്. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ ഇന്ധനവിലയും കുറഞ്ഞ മലിനീകരണവുമെല്ലാം സിഎന്‍ജിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. സിഎന്‍ജി വാഹനങ്ങളുടെ വില്പനയില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്നത് ടാറ്റയാണ്. പരിചയപ്പെടാം ടാറ്റായുടെ സിഎന്‍ജി വാഹനങ്ങള്‍.

മുട്ട് മടക്കാതെ ടാറ്റ പഞ്ച്

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള സിഎന്‍ജി മോഡല്‍ ആണ് ടാറ്റ പഞ്ച് സിഎന്‍ജി. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയായതിനാല്‍ കൂടിയ ബൂട്ട് സ്പേസും പഞ്ചിനുണ്ട്. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിന്‍ 72ബിഎച്ച്പി കരുത്തും പരമാവധി 103 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

ടാറ്റ പഞ്ച്

5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍. ഈ കോംപാക്ട് എസ് യു വിയുടെ ഇന്ധനക്ഷമത കീലോഗ്രാമിന് 26.99 കീലോമീറ്റര്‍. വില 7.23-9.85 ലക്ഷം രൂപ. സിഎന്‍ജി മോഡലുകളില്‍ താങ്ങാനാവുന്ന വിലയുള്ളതിനാല്‍ തന്നെ ആവശ്യക്കാരും ഏറെയാണ്.

കുതിച്ചു പായുന്ന ടാറ്റ നെക്സോണ്‍ സിഎന്‍ജി

കാഴ്ചയിലും കരുത്തിലും വ്യത്യസ്തതയോടെ വന്ന വാഹനമാണ് ടാറ്റ നെക്സോണ്‍ സിഎന്‍ജി. കൂടുതല്‍ കരുത്തും മികച്ച ഇന്ധനക്ഷമതയും സൗകര്യങ്ങളും വേണ്ടവര്‍ക്ക് ടാറ്റ മോട്ടോഴ്സിന്റെ തന്നെ നെക്സോണ്‍ iCNG ഉണ്ട്. 3 സിലിണ്ടര്‍ 1.2 ലീറ്റര്‍ എന്‍ജിന് 99 ബിഎച്ച്പി കരുത്തും 170എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

ടാറ്റ നെക്സോണ്‍ സിഎന്‍ജി

6 സ്പീഡ് ഗിയര്‍ ബോക്സുള്ള ഈ മോഡലില്‍ ഫ്രണ്ട് വീല്‍ ഡ്രൈവാണുള്ളത്. വില 14.50-14.59 ലക്ഷം രൂപ. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത കീലോഗ്രാമിന് 24 കീലോമീറ്റര്‍. സ്‌റ്റൈല്‍, കുറഞ്ഞ മെയിന്റനന്‍സ് എന്നിവ ടാറ്റ നെക്‌സണിന്റെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version