Auto

ബുള്ളറ്റിനെ വീഴ്ത്തുമോ പള്‍സര്‍ എന്‍എസ് 400 ഇസഡ്

373 സിസി എന്‍ജിനും കളര്‍ എല്‍സിഡി ഡിസ്പ്ലേയുമായി എത്തിയ പള്‍സര്‍ എന്‍എസ് 400 ഇസഡിന്റെ എക്‌സ്‌ഷോറൂം വില 1.85 ലക്ഷം രൂപയാണ്.

വാഹനവിപണിയില്‍ മാറ്റം കൊണ്ട് വന്ന് പള്‍സര്‍. ഏറ്റവും പുതിയ മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ബജാജ്. 373 സിസി എന്‍ജിനും കളര്‍ എല്‍സിഡി ഡിസ്പ്ലേയുമായി എത്തിയ പള്‍സര്‍ എന്‍എസ് 400 ഇസഡിന്റെ എക്‌സ്‌ഷോറൂം വില 1.85 ലക്ഷം രൂപയാണ്.

വിപണിയിലെ 350-400 സിസി ബൈക്കുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് പുതിയ ബൈക്കിന്റെ എന്‍ട്രി. 1.85 ലക്ഷം എന്ന തുടക്കം വിലയിലാണ് പള്‍സര്‍ വിപണിയിലെത്തിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരം പള്‍സര്‍ എന്‍എസ് 400 ഇസഡ് ഉടമകളുടെ കൈവശമെത്തും. ബജാജ് ഡോമിനാര്‍ 400നേക്കാള്‍ 46,000 രൂപ കുറവാണ് പുതിയ പള്‍സറിന്.

ഡോമിനാറിന്റെ അതേ ലിക്വിഡ് കൂള്‍ഡ്, 373 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബജാജ് പള്‍സര്‍ എന്‍എസ് 400 ഇസഡിന് നല്‍കിയിരിക്കുന്നത്. 8,800 ആര്‍പിഎമ്മില്‍ 40എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ പരമാവധി 35എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

ഉയര്‍ന്ന വേഗം മണിക്കൂറില്‍ 154 കി.മീ. സ്ലിപ് ആന്റ് അസിസ്റ്റ് ക്ലച്ചും 6 സ്പീഡ് ഗിയര്‍ബോക്സുമാണുള്ളത്. റൈഡ് ബൈ വയര്‍ ടെക്നോളജിയും ഈ പള്‍സറില്‍ ബജാജ് നല്‍കിയിട്ടുണ്ട്. ഇന്‍ട്രൊഡക്ടറി ഓഫറായാണ് 1.85 ലക്ഷത്തിന് ബജാജ് പള്‍സര്‍ എന്‍എസ് 400 ഇസഡ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version