Auto

സ്‌കോഡ കൈലാക്ക് എസ്യുവി ഇന്ത്യന്‍ വിപണിയില്‍; വില 7.89 ലക്ഷം രൂപ

വ്യത്യസ്ത വേരിയന്റുകളെ ആശ്രയിച്ച് വാങ്ങുന്നവര്‍ക്ക് ഒറ്റ നിറമോ ഇരട്ട നിറമോ ഉള്ള ക്യാബിന്‍ തീമുകള്‍ തിരഞ്ഞെടുക്കാം

സ്‌കോഡ ഓട്ടോ ഇന്ത്യ അവതരിപ്പിച്ച പുതിയ എസ്യുവിണ് കൈലാക്ക് ഇന്ത്യന്‍ വിപണിയില്‍. വിശാലമായ ഇന്റീരിയറുകള്‍, അത്യാധുനിക സാങ്കേതികവിദ്യ, 25 സുരക്ഷാ ഫീച്ചറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഡിസംബര്‍ 2 മുതല്‍ ബുക്കിംഗ് ആരംഭിക്കുന്ന കൈലാക്കിന്റെ ഡെലിവറി 2025 ജനുവരി 27 മുതല്‍ ആരംഭിക്കും.

വ്യത്യസ്ത വേരിയന്റുകളെ ആശ്രയിച്ച് വാങ്ങുന്നവര്‍ക്ക് ഒറ്റ നിറമോ ഇരട്ട നിറമോ ഉള്ള ക്യാബിന്‍ തീമുകള്‍ തിരഞ്ഞെടുക്കാം. ഉയര്‍ന്ന ട്രിമ്മുകളില്‍ ഇലക്ട്രിക് സണ്‍റൂഫ്, ക്രൂസ് കണ്‍ട്രോള്‍, ലെതറെറ്റ് സീറ്റിംഗ് തുടങ്ങിയ പ്രീമിയം ആഡ്-ഓണുകളും ലഭ്യമാണ്. 446 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഉള്ള കൈലാക്കിന്റെ പിന്‍സീറ്റുകള്‍ മടക്കി വെക്കുന്നതോടെ ഇത് 1265 ലിറ്ററായി മാറ്റാം. 7.89 ലക്ഷം രൂപയാണ് വാഹനത്തിന്റെ തുടക്കവില.

സാങ്കേതികവിദ്യയാണ് കൈലാക്കിന്റെ പ്രധാന സവിശേഷത. അഴകും പെര്‍ഫോമന്‍സും ഏറെയുള്ള വാഹനത്തിന്റെ ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ഡ്രൈവര്‍ക്ക് വേഗത, ടയര്‍ പ്രഷര്‍, ക്രൂസ് കണ്‍ട്രോള്‍ വിശദാംശങ്ങള്‍ തുടങ്ങിയ അവശ്യ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എട്ട് ഇഞ്ച് ഡിജിറ്റല്‍ കോക്ക്പിറ്റ് എന്നിവ ഉള്‍പ്പെടുന്ന ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയാണ് ഹൈലൈറ്റ്. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ഇബിഡിയോടുകൂടിയ ആന്റി-ലോക്ക് ബ്രേക്ക്, മള്‍ട്ടി-കോളിഷന്‍ ബ്രേക്കിംഗ്, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് എന്നിവ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version