Auto

വരുന്നു ടാറ്റയുടെ മൂന്നു കലക്കന്‍ കാറുകള്‍; ഇനി നിരത്തില്‍ തീ പാറും

നെക്സോണിന്റെ സിഎന്‍ജി മോഡലും അള്‍ട്രോസിന്റെ സ്പോര്‍ടിയര്‍ വകഭേദവും മൂന്നുവര്‍ഷത്തിനിടെ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന അടിമുടി പുതിയ മോഡലായ കര്‍വുമാണ് 2024 ല്‍ വിപണിയിലേക്കെത്തുന്നത്

ടാറ്റ മോട്ടോഴ്സ് കാര്‍ വിപണിയില്‍നായകത്വം വഹിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി മൂന്നു കാറുകള്‍ കൂടി ഈ വര്‍ഷം വിപണിയില്‍ എത്തിക്കും. നെക്സോണിന്റെ സിഎന്‍ജി മോഡലും അള്‍ട്രോസിന്റെ സ്പോര്‍ടിയര്‍ വകഭേദവും മൂന്നുവര്‍ഷത്തിനിടെ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന അടിമുടി പുതിയ മോഡലായ കര്‍വുമാണ് 2024 ല്‍ വിപണിയിലേക്കെത്തുന്നത്.

ടാറ്റ നെക്സോണ്‍ ഐസിഎന്‍ജി

സിഎന്‍ജി വാഹനങ്ങളുടെ കാര്യത്തില്‍ തുടക്കം മുതലേ ടാറ്റ മികച്ച പ്രകനടമാണ് നടത്തുന്നത്. സ്റ്റാന്‍ഡേഡ് പെട്രോള്‍ മോഡലിലെ 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ തന്നെയാണ് iCNG മോഡലിലും ടാറ്റ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേഡായി മാനുവല്‍ ഗിയര്‍ബോക്സും ഓപ്ഷനായി എഎംടി ഗിയര്‍ബോക്സും എത്തുന്നു. പെട്രോള്‍ വകഭേദത്തേക്കാള്‍ ഒരു ലക്ഷത്തോളം രൂപ കൂടുതലായിരിക്കും സിഎന്‍ജി മോഡലിനെന്നാണ് കരുതുന്നത്.

ടാറ്റ നെക്സോണ്‍ ഐസിഎന്‍ജി

ടാറ്റ ആള്‍ട്രോസ് റേസര്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഓട്ടോ എക്സ്പോയില്‍ ടാറ്റ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു. 120 എച്ച്പി കരുത്ത് പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഡാര്‍ക് ക്രോം/കറുപ്പു നിറങ്ങളിലുള്ള അലോയ് വീലുകളോടെയുള്ള മോഡലാണ് ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

ടാറ്റ ആള്‍ട്രോസ് റേസര്‍

രൂപകല്‍പനയില്‍ ബോണറ്റിലേയും റൂഫിലേയും ട്വിന്‍ റേസിങ് സ്ട്രിപ്പുകള്‍, റേസര്‍ ബാഡ്ജ്, ചെറിയ മാറ്റങ്ങളുള്ള ഗ്രില്‍ എന്നിവയാണ് സ്റ്റാന്‍ഡേഡ് ഹാച്ച് ബാക്കുമായുള്ള പ്രധാന വ്യത്യാസങ്ങള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, സെഗ്മെന്റിലെ ആദ്യ വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഇഎസ്സി, ഹെഡ് അപ് ഡിസ്പ്ലേ, വോയ്സ് അസിസ്റ്റഡ് സണ്‍ റൂഫ് എന്നിങ്ങനെ ഉള്ള ചെറിയ മാറ്റങ്ങളും ടാറ്റ ആള്‍ട്രോസ് റേസറിനുണ്ട്.

ടാറ്റ കര്‍വ്

ടാറ്റയുടെ ജെന്‍ 2 Acti.ev ആര്‍കിടെക്ച്ചറില്‍ പുറത്തിറങ്ങുന്ന കര്‍വിന് പ്രതീക്ഷിക്കുന്ന റേഞ്ച് 450-500 കി.മീ. സെപ്തംബറോടെ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളും ഉത്പാദനം ആരംഭിക്കും. 2024 അവസാനത്തിലോ 2025ലോ ഈ മോഡലുകള്‍ വിപണിയിലെത്തും.

ടാറ്റ കര്‍വ്

125 എച്ച്പി, 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ എന്‍ജിനാണ് കര്‍വ് പെട്രോളിലുള്ളത്. മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമുണ്ടാവും. ഡീസലില്‍ 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ ബോക്സും പ്രതീക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വിപണിയില്‍ എത്തുന്നതിനു തൊട്ടുമുന്പായി മാത്രമേ പുറത്ത് പറയുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version