ബലേനോയുടെ 11,851 യൂണിറ്റുകളും വാഗണ്‍ആറിന്റെ 4,190 യൂണിറ്റുകളും തിരിച്ചുവിളിച്ച് മാരുതി സുസുക്കി. 2019 ജൂലൈ 3 നും നവംബര്‍ 20 നും ഇടയില്‍ നിര്‍മ്മിച്ച കാറുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് തിരികെ വിളിക്കുന്നത്. മാരുതിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറുകളാണിവ.
ഫ്യൂവല്‍ പമ്പ് മോട്ടോറിന്റെ ഒരു ഭാഗത്ത് തകരാര്‍ ഉണ്ടെന്ന് സംശയിക്കുന്നതിനാലാണ് ബലേനോയും വാഗണ്‍ആറും തിരികെ വിളിക്കുന്നത്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ എഞ്ചിന്‍ സ്തംഭിക്കുന്നതിനോ സ്റ്റാര്‍ട്ടിംഗ് പ്രശ്‌നത്തിലേക്കോ നയിച്ചേക്കാവുന്ന തകരാറാണിതെന്ന് കമ്പനി പറയുന്നു.
ഫ്യൂവല്‍ പമ്പ് മോട്ടോറിന്റെ ഒരു ഭാഗത്ത് തകരാര്‍ ഉണ്ടെന്ന് സംശയിക്കുന്നതിനാലാണ് ബലേനോയും വാഗണ്‍ആറും കമ്പനി തിരികെ വിളിക്കുന്നത്
പിന്‍വലിക്കപ്പെടുന്ന വാഹനങ്ങളുടെ ഉടമകളെ മാരുതി സുസുക്കി അംഗീകൃത ഡീലര്‍ വര്‍ക്ക്ഷോപ്പുകളില്‍ നിന്ന് ബന്ധപ്പെടും. സൗജന്യമായി കേടായ പാര്‍ട്ട്സുകള്‍ കമ്പനി മാറ്റിസ്ഥാപിക്കും.