ഇലക്ട്രിക് സണ്‍റൂഫോട് കൂടിയ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഹാച്ച്ബാക്ക് കാര്‍ ലോഞ്ച് ചെയ്ത് ടാറ്റ മോട്ടോഴ്‌സ്. 7.35 ലക്ഷം രൂപയാണ് കാറിന്റെ വില. അള്‍ട്രോസ് ലൈന്‍ അപ്പില്‍ രണ്ട് പുതിയ വേരിയന്റുകളാണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ് എമ്മും എക്‌സ് എം (എസും). ഇതില്‍ എക്‌സ് എമ്മിന്റെ വില 6.90 ലക്ഷം രൂപയും എക്‌സ് എം എസിന്റെ വില 7.35 ലക്ഷം രൂപയുമാണ്.
പുതിയ ഫീച്ചറുകളുടെ പ്രത്യേകതകള്‍ അള്‍ട്രോസിനെ ഏറ്റവും അഫോര്‍ഡബിളായ പ്രീമിയം ഹാച്ച്ബാക്കായി മാറ്റിയിരിക്കുകയാണ്. ഇലക്ട്രിക്ക് സണ്‍റൂഫ്, സ്റ്റിയറിംഗ് മൗണ്‍ട്ടഡ് കണ്‍ട്രോള്‍സ്, റെയര്‍ പവര്‍ വിണ്‍ഡോസ് അങ്ങനെ പല ഫീച്ചറുകളുമുണ്ട് ഈ വേരിയന്റുകളില്‍. അള്‍ട്രോസ് എക്‌സ് ഇ യുടെയും എക്‌സ് എം പ്ലസിന്റെയും ഇടയിലാണ് പുതിയ വേരിയന്റുകളുടെ പൊസിഷന്‍. ഇത്, ഈ ബെസ്റ്റ് സെല്ലിംഗ് പ്രീമിയം ഹാച്ച്ബാക്കിന്റെ അപ്പീല്‍ വലിയ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഈ വേരിയന്റുകള്‍ ലഭ്യമാവുക 1.2 എല്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനില്‍, മാന്വല്‍ ട്രാന്‍സിമിഷനോടു കൂടിയും ആണ് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.
അള്‍ട്രോസ് എക്‌സ് എം വേരിയന്റിന്റെ ഹൈ എന്‍ഡ് ഫീച്ചറുകളാണ് സ്റ്റിയറിംഗ് മൗണ്‍ട്ടട് കണ്‍ട്രോള്‍സ്, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിളും ഫോള്‍ഡബിളുമായ ഒആര്‍വിഎംസ്, ആര്‍ 16 ഫുള്‍ വീല്‍ കവര്‍, പിന്നെ പ്രീമിയം ലുക്കിംഗ് ഡാഷ്‌ബോര്‍ഡും. ഉപഭോക്താക്കള്‍ക്ക് ഈ കാറുകള്‍ക്ക് കുറച്ചുംകൂടി വലിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, അവരുടെ ഇഷ്ടമനുസരിച്ച് ടാറ്റ മോട്ടോഴ്‌സ് ആക്‌സസറീസ് കാറ്റലോഗില്‍ നിന്ന് പര്‍ച്ചേസ് ചെയ്യാവുന്നതാണ്.
മറ്റൊരു ഗുണവും ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട് അള്‍ട്രോസ്. ഫോര്‍ പവര്‍ വിന്‍ഡോസും, റിമോട്ട് കീലെസ്സ് എന്‍ട്രിയും. ഇത് അതിന്റെ മാന്വല്‍ പെട്രോള്‍ വേരിയന്റിനെ അപേക്ഷിച്ച് ഒരു പ്രധാനപ്പെട്ട ഫീച്ചര്‍ തന്നെയാണ്.
ഇതിന്റെ കൂടെ തന്നെ, നിലവിലുള്ള അള്‍ട്രോസ് 1.2 റെവോട്രോണ്‍ പെട്രോള്‍ മാന്വല്‍ വേരിയന്റുകള്‍ക്ക് ഇനിയും മറ്റ് ഫീച്ചറുകള്‍ ഉണ്ട്.
എക്‌സ് ഇ വേരിയന്റ് ഇനി മുതല്‍ റേര്‍ പവര്‍ വിന്‍ഡോസും, റിമോട്ട് കീലെസ് എന്‍ട്രിയുടെ കൂടെ ഫോളോ മീ ഹോം ലാംപ്‌സുമായാണ് എത്തുക.
എക്‌സ് എം പ്ലസ് എക്‌സ് എം പ്ലസ് എസ് വരുന്നത് റിവേസ് ക്യാമറ, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റര്‍, ക്രൂയ്‌സ് കണ്‍ട്രോള്‍, ടോപ്പ് എന്‍ഡ് ഡാഷ്‌ബോര്‍ഡ് ലുക്ക് എന്നീ ഫീച്ചറുകളോടു കൂടിയാണ്.
എക്‌സ് ടി യുടെ പ്രത്യേകതകള്‍ ഇവയൊക്കെയാണ് – ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റര്‍, ആര്‍ 16 ഹൈപ്പര്‍സ്റ്റൈല്‍ വീല്‍സ്, റേര്‍ ഡീഫോഗര്‍.