Banking & Finance

പേയ്ടിഎം ഓഹരി തകര്‍ന്നു, കൂടുതല്‍ കടുത്ത നടപടികളുമായി റിസര്‍വ് ബാങ്ക്

സ്വതന്ത്ര ഓഡിറ്ററെ നിയമിച്ച് റിപ്പോര്‍ട്ട് തേടിയ ശേഷമാണ് റിസര്‍വ് ബാങ്കിന്റെ നടപടി

പേയ്ടിഎം ഓഹരി തകര്‍ന്നു. പ്രവര്‍ത്തന ചട്ടങ്ങളില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതിനെ തുടര്‍ന്നു കൂടുതല്‍ കടുത്ത നടപടികളുമായി റിസര്‍വ് ബാങ്ക്.ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ നിക്ഷേപ, വായ്പാ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. ഇതോടൊപ്പം പ്രീപെയ്ഡ് സൗകര്യങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗ് തുടങ്ങിയവ ടോപ്-അപ്പ് ചെയ്യരുതെന്നും റിസര്‍വ് ബാങ്ക് ഉത്തരവിട്ടിട്ടുണ്ട്.സ്വതന്ത്ര ഓഡിറ്ററെ നിയമിച്ച് റിപ്പോര്‍ട്ട് തേടിയ ശേഷമാണ് റിസര്‍വ് ബാങ്കിന്റെ നടപടി.

എന്നാല്‍ ഇത്തരം നടപടികള്‍ ഒന്നും തന്നെ നിലവിലെ ഇടപാടുകാരെ ബാധിക്കില്ല.ഇടപാടുകാര്‍ക്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ തടസ്സമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളിലെ പണം പിന്‍വലിക്കാം, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയിലെ പണം ഉപയോഗിക്കാനും പിന്‍വലിക്കാനും തടസ്സമില്ല. എന്നാല്‍, ഫെബ്രുവരി 29ന് ശേഷം അക്കൗണ്ടുകളിലും ഫാസ്ടാഗിലും നിക്ഷേപം വര്‍ധിപ്പിക്കാനും ടോപ്-അപ്പ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയില്ല.

അതേസമയം, പേയ്ടിഎം ആപ്പ് (UPI) ഉപയോഗിക്കാന്‍ തടസ്സമില്ല. കാരണം, ഇത് വരുന്നത് പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് കീഴിലാണ്. തുടര്‍ച്ചയായി നയങ്ങളില്‍ വീഴ്ച വരുത്തുന്നതിനായി 2023 ഒക്ടോബറില്‍ 5.4 കോടി രൂപ പിഴയും വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version