Banking & Finance

113.32 കോടി ലാഭവുമായി സി.എസ്.ബി ബാങ്ക്

നിക്ഷേപങ്ങള്‍ 22 ശതമാനം വളര്‍ച്ചയോടെ 29,920 കോടിയും വായ്പകള്‍ 18 ശതമാനം വളര്‍ച്ചയോടെ 25,099 കോടിയുമായി

2024 ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ സി.എസ്.ബി ബാങ്ക് 113.32 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ ത്രൈമാസത്തേക്കാള്‍ ലാഭത്തില്‍ ഇടിവ് ഉണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 132.23 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം 171.83 കോടി രൂപയാണ്. മൊത്ത നിഷ്‌ക്രിയ ആസ്തി 1.69 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.68 ശതമാനവുമാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 55,019 കോടി രൂപയായി. നിക്ഷേപങ്ങള്‍ 22 ശതമാനം വളര്‍ച്ചയോടെ 29,920 കോടിയും വായ്പകള്‍ 18 ശതമാനം വളര്‍ച്ചയോടെ 25,099 കോടിയുമായി.

ഇന്നലെയാണ് സി.എസ്.ബി ബാങ്ക് പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തു വിട്ടത്. ഓഹരികളിന്ന് 2.55 ശതമാനം ഉയര്‍ന്നാണ് വ്യാപാരം നടത്തുന്നത്. ഓഹരി വില 336.35 രൂപയിലെത്തി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 12.57 ശതമാനമാണ് ഓഹരിയുടെ നേട്ടം. അതേസമയം, ഐ.ഡി.ബി ബാങ്ക് ഓഹരികള്‍ ഇന്ന് നാല് ശതമാനത്തോളം ഇടിവിലാണ്. ഓഹരി വില ഒരുവേള 99.60 രൂപ വരെ താഴ്ന്നിരുന്നു. നിലവില്‍ 100.26 രൂപയിലാണ് വ്യാപാരം. ഒരു വര്‍ഷക്കാലയളവില്‍ 60 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട് ഐ.ഡി.ബി.ഐ ബാങ്ക് ഓഹരി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version