Banking

എട്ടു പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്

മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണം

കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഫെഡറല്‍ ബാങ്ക് എട്ടു പുതിയ ശാഖകള്‍ തുറന്നു. കാമറെഡ്ഡി (തെലങ്കാന), മൈസൂര്‍/ കുവെംപു നഗര്‍ (കര്‍ണാടക), ഗുമ്മിഡിപൂണ്ടി, വലസരവാക്കം, മറൈമലൈ നഗര്‍, മാളികൈക്കോട്ടം (തമിഴ്നാട്), അജ്മീര്‍, ഭില്‍വാര (രാജസ്ഥാന്‍) എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍ തുറന്നത്. മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണം.

‘ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്, ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ 8 പ്രധാനനഗരങ്ങളില്‍ ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഗുണമേന്മയുള്ള ബാങ്കിങ് സേവനങ്ങള്‍ എല്ലാവര്‍ക്കുമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി, വ്യക്തികള്‍ക്കും, ബിസിനസുകള്‍ക്കും, സംരംഭകര്‍ക്കും ഒരുപോലെ സേവനങ്ങള്‍ നല്കാന്‍ പ്രാപ്തമായ ഇടങ്ങളിലാണ് പുതിയ ശാഖകള്‍ ആരംഭിക്കുന്നത്.’ ഫെഡറല്‍ ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ് മേധാവി നന്ദകുമാര്‍ വി അഭിപ്രായപ്പെട്ടു.

വ്യക്തിഗത ബാങ്കിങ്, ബിസിനസ് ബാങ്കിങ്, ലോണുകള്‍, നിക്ഷേപം സ്വീകരിക്കല്‍, വിവിധതരം അക്കൗണ്ടുകളുടെ സൗകര്യം തുടങ്ങി എല്ലാവിധ ബാങ്കിങ് സേവനങ്ങളും പുതിയ ശാഖകളില്‍ ലഭ്യമാണ്. കൂടാതെ, വ്യക്തിഗത സാമ്പത്തിക മാര്‍ഗനിര്‍ദേശവും ഉപഭോക്താക്കള്‍ക്ക് പിന്തുണയും നല്‍കുന്നതിന് ഫെഡറല്‍ ബാങ്കിന്റെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സംഘം ഓരോ ശാഖയിലും ഉണ്ടാകും. വ്യക്തികളെയും ബിസിനസുകളെയും കമ്മ്യൂണിറ്റികളെയും അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ബാങ്കിംഗ് സൊല്യൂഷനുകള്‍ നല്‍കിക്കൊണ്ട് ശാക്തീകരിക്കുക എന്നതാണ് ഫെഡറല്‍ ബാങ്കിന്റെ ലക്ഷ്യം. രാജ്യത്തുടനീളമായി ഫെഡറല്‍ ബാങ്കിന് 1372 ശാഖകളും 1914 എടിഎമ്മുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version