ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍സാമ്പത്തിക ശാക്തീകരണ പ്രക്രിയ എന്നതിലുപരിയായി ഇന്ത്യയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ലോകബാങ്ക്.
ലോകബാങ്ക് തയ്യാറാക്കിയ ജി20 ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഡോക്യുമെന്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ വഹിച്ച പരിവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വിപ്ലവകരമായ നടപടികളും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളും രൂപപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ നയങ്ങളും നിയന്ത്രണങ്ങളും വഹിച്ച നിര്‍ണായക പങ്കുമെല്ലാം റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് പതിറ്റാണ്ടുകള്‍ എടുക്കുമായിരുന്ന നേട്ടം വെറും 6 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കൈവരിച്ചുവെന്നാണ് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക ഉള്‍ക്കൊള്ളല്‍ നിരക്ക് 2008-ല്‍ 25% ആയിരുന്നത് കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ 80 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്.