Banking & Finance

1.25 ബില്യണ്‍ ഡോളര്‍ വായ്പയെടുക്കാന്‍ എസ്ബിഐ

ഈ വര്‍ഷം രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഡോളര്‍ മൂല്യത്തിലുള്ള ഏറ്റവും ഉയര്‍ന്ന വായ്പയാണിത്

രാജ്യത്തെ ഏറ്റവും പുതിയ ഫിനാന്‍ഷ്യല്‍ ഹബ്ബായ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയിലെ ശാഖയിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യണ്‍ ഡോളര്‍ (പതിനായിരം കോടിയിലധികം രൂപ) വായ്പയെടുക്കാന്‍ തയ്യാറാകുന്നു. ഈ വര്‍ഷം രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഡോളര്‍ മൂല്യത്തിലുള്ള ഏറ്റവും ഉയര്‍ന്ന വായ്പയാണിത്. ഇക്കഴിഞ്ഞ ജൂലൈയില്‍ 750 ദശലക്ഷം ഡോളര്‍ ബാങ്ക് വായ്പയെടുത്തിരുന്നു.

സിടിബിസി ബാങ്ക്, എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സി, തായ്‌പേയ് ഫ്യൂബണ്‍ ബാങ്ക് എന്നിവയാണ് ഈ ധനസഹായം അഞ്ച് വര്‍ഷത്തേക്ക് ഉറപ്പാക്കുക. 92.5 ബേസിസ് പോയിന്റ് പലിശ നിരക്കിലാണ് വായ്പാത്തുക നിശ്ചയിച്ചിരിക്കുന്നത്. ഡോളര്‍ വായ്പയ്ക്ക് ശ്രമിക്കുന്ന നിരവധി കമ്പനികളുടെ നിരയിലേക്കാണ് ഇപ്പോള്‍ എസ്.ബി.ഐയും എത്തിച്ചേര്‍ന്നിരിക്കുന്നത്.

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ഫിനാന്‍സ് കമ്പനി 300 ദശലക്ഷം ഡോളറും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സിഡ്‌നി ബ്രാഞ്ച് 125 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറും ബാങ്ക് ഓഫ് ബറോഡ 750 ദശലക്ഷം ഡോളറും വാങ്ങിയിരുന്നു.ബാങ്കിന്റെ ഭാവി വികസന പേരവര്‍ത്തനങ്ങളെ മുന്നിര്ത്തിയായിരിക്കും വായ്പ എന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version