പുതിയ ഐഎംപിഎസ് മണി ട്രാന്‍സ്ഫര്‍ റൂള്‍ അനുസരിച്ച് 5 ലക്ഷം രൂപ വരെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറുന്നതിന് ബെനിഫിഷ്യറിയെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല.
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് (ഐഎംപിഎസ്) കുറച്ചുകൂടി ലളിതമാക്കിയിരിക്കുകയാണ്. അക്കൗണ്ട് ട്രാന്‍സ്ഫറുകള്‍ എളുപ്പവും തെറ്റില്ലാതെയുമാക്കാനാണ് പുതിയ മാറ്റങ്ങള്‍. പണം കൈമാറുന്നതിന് മൊബൈല്‍ നമ്പറും ബെനഫിഷ്യറിയുടെ അക്കൗണ്ട് നേമും മാത്രമേ ആവശ്യമുള്ളൂ.
ബാങ്ക് അക്കൗണ്ട് ഫണ്ട് ട്രാന്‍സ്ഫറില്‍ എങ്ങനെയാണ് ഐഎംപിഎസ് പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം
ഐഎംപിഎസിന് കീഴില്‍ 2 തരത്തിലുള്ള പേമെന്റുകളാണ് അനുവദനീയമായിട്ടുള്ളത്. പേഴ്‌സണ്‍ ടു അക്കൗണ്ട് പേമെന്റും, പേഴ്‌സണ്‍ ടു പേഴ്‌സണ്‍ പേമെന്റും. പേഴ്‌സണ്‍ ടു അക്കൗണ്ട് പേമെന്റില്‍, പണം കൈമാറുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, ബാങ്കിന്റെ ഐഎഫ്എസ്സി കോഡ് ആവശ്യമാണ്.
പേഴ്‌സണ്‍ ടു പേഴ്‌സണ്‍ പേമെന്റില്‍, മൊബൈല്‍ നമ്പറും, ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് വേറെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കുമ്പോള്‍ ബെനഫിഷ്യറിയെ തിരിച്ചറിയാന്‍ വേണ്ടി മൊബൈല്‍ മണി ഐഡെന്റിഫയറും (എംഎംഐഡി) വേണം.
ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ബാങ്കിംഗ് സര്‍വീസസിലേക്കുള്ള ആക്‌സസിനായി നല്‍കുന്ന യുണീക്ക് 7 അക്ക നമ്പറാണ് എംഎംഐഡി. ഓരോ മൊബൈല്‍ ബാങ്കിംഗ് അക്കൗണ്ടിനും പ്രത്യേക എംഎംഐഡി അതത് ബാങ്കുകള്‍ നല്‍കിയിരിക്കും.
എംഎംഐഡി ഉപയോഗിച്ച് ഐഎംപിഎസിലൂടെ പണം കൈമാറുന്നതിന്, പണം നല്‍കുന്ന ആള്‍ക്കും, കൈപ്പറ്റുന്ന ആള്‍ക്കും അവരവരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് നിര്‍ബന്ധമായും എംഎംഐഡി ഉണ്ടായിരിക്കണം.