ബാങ്കുകളില്‍ നിന്നും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളില്‍ (എന്‍ബിഎഫ്‌സി) നിന്നും ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളില്‍ നിന്നുമുള്ള കണ്‍സ്യൂമര്‍ വായ്പകളുടെ മുകളിലുള്ള റിസ്‌ക് വെയ്റ്റ് ആര്‍ബിഐ വര്‍ധിപ്പിക്കുന്നു. ഇതോടെ ഈ മേഖലകളില്‍ വായ്പ നല്‍കുന്നത് കൂടുതല്‍ ചിലവേറിയ പ്രക്രിയയാകും. മാത്രമല്ല വായ്പ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് മേല്‍ കൂടുതല്‍ പലിശഭാരം വരുകയും ചെയ്യും.
വായ്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യങ്ങള്‍ മാനേജ് ചെയ്യാന്‍ ബാങ്കുകള്‍ മാറ്റിവെക്കേണ്ട മൂലധനമാണ് റിസ്‌ക് വെയ്റ്റ്. ബാങ്കുകളില്‍ നിന്നും എന്‍ബിഎഫ്‌സികളില്‍ നിന്നുമുള്ള കണ്‍സ്യൂമര്‍ വായ്പകളുടെ റിസ്‌ക് വെയ്റ്റ് ആര്‍ബിഐ 100ല്‍ നിന്ന് 125 % ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവിലെ നിയമമനുസരിച്ച് വ്യക്തിഗത വായ്പ വിഭാഗത്തില്‍, ഓരോ 100 രൂപയ്ക്കും 8 രൂപ മാറ്റിവെക്കണം. ഇനി മുതല്‍ ഓരോ 100 രൂപ വായ്പയ്ക്കും മാറ്റിവെക്കേണ്ടത് 10 രൂപയാണ്.