Banking

പ്രതിവര്‍ഷം 11 കോടി രൂപ ശമ്പളം വാങ്ങുന്ന സിഇഒ ഇതാ…

2022ല്‍ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 6.52 കോടി രൂപയായിരുന്നു

ഒരു വര്‍ഷം 11 കോടി ശമ്പളം വാങ്ങുന്ന സിഇഒയെ അറിയാമോ? എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശശിധര്‍ ജഗ്ദിശനാണ് ഇക്കൊല്ലം 10.55 കോടി രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്നത്. 2022ല്‍ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 6.52 കോടി രൂപയായിരുന്നു.

കഴിഞ്ഞ 24 വര്‍ഷമായി എച്ച്ഡിഎഫ്‌സി ബാങ്കില്‍ സേവനമനുഷ്ഠിച്ചുവരികയാണ് ജഗ്ദിശന്‍. 2020ല്‍ ആദിത്യ പുരി എംഡി സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് ജഗ്ദിശന്‍ ബാങ്കിന്റെ തലപ്പത്ത് എത്തുന്നത്. ശശിധറിന്റെ ശമ്പളത്തിന്റെ പാക്കേജ് ഇങ്ങനെയാണ് – അടിസ്ഥാന ശമ്പളം 2.82 കോടി രൂപ, അലവന്‍സുകളും എല്ലാം ചേര്‍ത്ത് 3.31 കോടി രൂപ, ബോണസ് തുക 3.63 കോടി രൂപ. 2020-21 ല്‍അദ്ദേഹത്തിന്റെ ജോലിയിലെ മികവിന് 1.05 കോടി രൂപ സമ്മാനമായും നല്‍കുകയുണ്ടായി.

എച്ച്ഡിഎഫ്‌സിയും എച്ച്ഡിഎഫ്‌സി ബാങ്കും തമ്മിലുള്ള ലയനത്തില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തി കൂടിയായിരുന്നു ശശിധര്‍ ജഗ്ദിശന്‍.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version