Banking & Finance

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഉടമകളില്‍ നിന്ന് 1750 കോടി സമാഹരിക്കും

നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്നും അവകാശ ഓഹരികളിലൂടെയാണ് ഫണ്ട് സമാഹരിക്കുന്നത്

തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് 1750 കോടി രൂപ സമാഹരിക്കുന്നു. ഇക്വിറ്റി ഓഹരി വില്‍പ്പനയിലൂടെ 1750 കോടി വരെ സമാഹരിക്കാനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്ടേഴ്‌സ് ബോര്‍ഡ് യോഗം തീരുമാനിച്ചത്. നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്നും അവകാശ ഓഹരികളിലൂടെയാണ് ഫണ്ട് സമാഹരിക്കുന്നത്.

യോഗ്യരായ ഓഹരി ഉടമകള്‍ക്കായിരിക്കും അവകാശ ഓഹരി ബാങ്ക് ലഭ്യമാക്കുക. നിലവിലെ ഓഹരി ഉടമകള്‍ക്ക് സ്ഥാപനത്തിന്റെ പുതിയ ഓഹരികള്‍ ഡിസ്‌ക്കൗണ്ട് നിരക്കില്‍ സ്വന്തമാക്കാനുള്ള അവസരം ലഭ്യമാക്കുന്ന പ്രക്രിയയാണ് അവകാശ ഓഹരി വില്‍പ്പന. റൈറ്റ്സ് ഇഷ്യൂവിലെ സമാഹരിക്കുന്ന തുക മൂലധന ആവശ്യങ്ങള്‍ക്കായി ചെലവിടാനാണ് ബാങ്കിന്റെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version