എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 9.99 ശതമാനം ഓഹരി പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് സ്വന്തം. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഇതുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കി.
ബാങ്കില്‍ വോട്ടിംഗ് അവകാശം ഉള്‍പ്പടെ 9.99 ശതമാനം ഓഹരി നേടിയെടുക്കാന്‍ എല്‍ഐസി നേരത്തെ നല്‍കിയ അപേക്ഷയുടെ വെളിച്ചത്തിലാണ് കേന്ദ്ര ബാങ്കിന്റെ തീരുമാനം.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയില്‍ എല്‍ഐസിക്ക് നേരത്തെ 5.19 ശതമാനം ഓഹരിയാണുണ്ടായിരുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 9.99% വരെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ (എസ്ബിഐഎഫ്എംഎല്‍) അപേക്ഷയും കഴിഞ്ഞ വര്‍ഷം മേയില്‍ ആര്‍ബിഐ അംഗീകരിച്ചിരുന്നു.