Business & Corporates

ന്യൂജെന്‍ സിഇഒമാര്‍ക്ക് വേണ്ട 5 ഗുണങ്ങള്‍ !

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്

സിഇഒ എന്നാല്‍ ഒരു സ്ഥാപനത്തിന്റെ മുഖമാണ്. സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, സിഇഒ പ്രതിനിദാനം ചെയ്യുന്നത് ഒരു ബിസിനസ് ആശയത്തിന്റെ വ്യക്തിത്വവും പ്രവര്‍ത്തനക്ഷമതയുമാണ്. കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്. അതിനാല്‍ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ക്ക് മാറിയകാലഘട്ടത്തിനനുസൃതമായ ചിന്തകളും പ്രവര്‍ത്തികളും അനിവാര്യമാണ്.

  1. അച്ചടക്കം – അച്ചടക്കത്തോടെയുള്ള സമീപനമാണ് ഒരു സിഇഒയുടെ വിജയം. സിഇഒ സ്ഥാനം കിട്ടിയ ഉടനെ ഒരു രാത്രികൊണ്ട് സ്ഥാപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെടുക്കാം എന്ന ചിന്ത വേണ്ട.
  2. ദ പവര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ – തുറന്ന സംഭാഷണം, വ്യക്തമായ തീരുമാനങ്ങള്‍, ഉറച്ച വാക്കുകള്‍ എന്നിവ ഒരു മികച്ച സിഇഒക്ക് അനിവാര്യമായ ഘടകമാണ്.മാത്രമല്ല, സന്ദര്‍ഭത്തിനനുസൃതമായി കാര്യങ്ങള്‍ നിറവേറ്റുന്നതിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ഒരു സിഇഒക്ക് കഴിയണം.
  3. വേണം നല്ല ബന്ധങ്ങള്‍ – സ്ഥാപനത്തിന്റെ ദീഘകാലാടിസ്ഥാനത്തിലുള്ള ഒരു വികസനമാണ് ലക്ഷ്യമെങ്കില്‍ മികച്ച ബിസിനസ്, വ്യക്തി ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്താനും കഴിയണം.ജീവനക്കാര്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കിടയിലും സ്വീകാര്യനായ ഒരു സിഇഒ ഒരു സ്ഥാപനത്തിന്റെ വിജയമാണ്.
  4. ഊര്‍ജം പകരുകന്ന സിഇഒ – വിജയത്തില്‍ മാത്രം ഫോക്കസ് ചെയ്ത് മുന്നേറുന്ന ഒരു വ്യക്തിയായിരിക്കണം സിഇഒ. പരാജയഭീതി വരുമ്പോള്‍ സഹപ്രവര്‍ത്തകരെ പഴിക്കുന്ന രീതി ഒരിക്കലും ഒരു മികച്ച സിഇഒയെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ കഴിയുന്നതല്ല. സ്ഥാപനത്തിന്റെ നേട്ടങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാതെ സഹപ്രവര്‍ത്തകര്‍ക്ക് വീതിച്ചു നല്‍കണം.
  5. കൃത്യമായ പ്ളാനിംഗ് – ഓഫീസുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും കൃത്യമായി പ്ലാന്‍ ചെയ്യാന്‍ സാധിക്കണം. തലപ്പത്തിരിക്കുന്നവര്‍ക്ക് വീഴ്ചപറ്റിയാല്‍ അതെ പാത തന്നെ കീഴ്ജീവനക്കാരും പിന്തുടരും. അതിനാല്‍ പറയുന്നതും ചെയ്യുന്നതുമായ ഓരോ കാര്യങ്ങളിലും വ്യക്തത കൊണ്ട് വരാന്‍ കഴിയണം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version