ചട്ട ലംഘനത്തെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പേടിഎമ്മിനു മേല്‍ നടപടികള്‍ എടുത്തത്. ഇത് പ്രകാരം യുപിഐ സേവനങ്ങള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.റെഗുലേറ്ററി അതോറിറ്റിയുടെ ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നടത്തുന്ന ക്രമക്കേടുകള്‍ ബിസിനസിനെ തന്നെ ഇല്ലാതാക്കാമെന്നതിന് ഉദാഹരണമാണ് പേടിഎമ്മിന്റെ തകര്‍ച്ച. സ്ഥാപനത്തെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആര്‍ബിഐ 2022 മാര്‍ച്ചില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.
ഉപഭോക്തൃ വായ്പകളുടെ വിതരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് പേടിഎമ്മിന് 50,000 രൂപയില്‍ താഴെയുള്ള വായ്പകള്‍ നല്‍കുന്നത് കുറച്ചുകൊണ്ട് നടപടി എടുത്തു. തൊട്ടടുത്ത മാസം റിസര്‍വ് ബാങ്കിന്റെ അടുത്ത നടപടി കൂടി വന്നതോടെ കമ്പനിയുടെ ബിസിനസ് തന്നെ പ്രതിസന്ധിയിലായി.
നിക്ഷേപകര്‍ ഓര്‍ത്തിരിക്കേണ്ട പാഠം ഏതൊരു സ്ഥാപനത്തിനും ഇത്തരത്തില്‍ തിരിച്ചടികള്‍ വന്നേക്കാം. ഇതില്‍ നിന്നും നിക്ഷേപകര്‍ മനസിലാക്കേണ്ട കാര്യം ഓഹരി നാം വാങ്ങുമ്പോള്‍ നാം ആ കമ്പനിയുടെ ബിസിനസിലാണ് നിക്ഷേപിക്കുന്നത്. ബിസിനസിന്റെ വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും അനുസരിച്ചുള്ള റിവാര്‍ഡുകള്‍ ഓഹരി വിലയിലെ വര്‍ധനയായും ലാഭവീതമായുമൊക്കെ നിക്ഷേപകര്‍ക്ക് ലഭിക്കുന്നതു പോലെ തിരിച്ചടികളും ലഭിക്കുന്നു.
ഇത്തരമൊരു അവസ്ഥ മറികടക്കണമെങ്കില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെയും ഒന്നിലധികം കമ്പനികളുടെ പോര്‍ട്ഫോളിയോയുടെ ഭാഗമാക്കുന്നതിലൂടെയോ ഇത്തരം അവസ്ഥ മറികടക്കാം