Business & Corporates

ലുലു ഐപിഒ വരുന്നു: ബാങ്ക് വഴി 8300 കോടി സമാഹരിക്കും

ഈ വര്‍ഷം അവസാനത്തോടെ ലുലു ഓഹരി വില്‍പനയിലേക്കു കടക്കുമെന്നാണ് വിവരം

ഓഹരി വില്‍പനക്ക് തയ്യാറായി ലുലു. ഇതിനു മുന്നോടിയായി ബാങ്കുകളില്‍ നിന്നു ധനസമാഹരണത്തിനു താല്‍പര്യപത്രം ക്ഷണിച്ചു. ബാങ്കുകള്‍ വഴി 100 കോടി ഡോളര്‍ (8300 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. ഓഹരി വില്‍പനയ്ക്കു കമ്പനികള്‍ ഒരുങ്ങുമ്പോള്‍, ആദ്യ ഘട്ടത്തില്‍ ബാങ്ക് കണ്‍സോര്‍ഷ്യങ്ങള്‍ വഴി പരമാവധി തുക ഓഹരി നിക്ഷേപമായി സ്വീകരിക്കും. അതിന്റെ ഭാഗമായാണ് ഈ നീക്കം. ഈ വര്‍ഷം അവസാനത്തോടെ ലുലു ഓഹരി വില്‍പനയിലേക്കു കടക്കുമെന്നാണ് വിവരം.

ഗള്‍ഫ് മേഖലയിലെ അബുദാബി, റിയാദ് തുടങ്ങിയ രണ്ട് രാജ്യങ്ങളില്‍ ഒരേ സമയം ഓഹരി വിറ്റഴിച്ചു കൊണ്ടാകും ലുലുവിന്റെ ഐപിഒ പ്രവേശം. ഇതിന്റെ ഭാഗമായി ഇരു സ്ഥലങ്ങളിലെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലുലുവിന്റെ ഓഹരി ലിസ്റ്റ് ചെയ്യും. എന്നാല്‍, ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ലുലു ഗ്രൂപ്പ് തയാറായിട്ടില്ല. ഓഹരി വില്‍പനയ്ക്കു മുന്നോടിയായി 250 കോടി ഡോളറിന്റെ (20750 കോടി രൂപ) വായ്പ ലുലു ഗ്രൂപ്പ് റീ ഫിനാന്‍സ് ചെയ്തു.

ഗള്‍ഫ് മേഖലയില്‍ ഏതെങ്കിലും ഒരു റീട്ടെയ്ല്‍ ഗ്രൂപ്പ് രണ്ടു രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ ഐപിഒ ഇറക്കുന്നത് അപൂര്‍വ സംഭവമാണ്. നേരത്തെ കെഎഫ്‌സി, പീത്സ ഹട്ട് ഉടമസ്ഥരായ അമേരിക്കാന ഗ്രൂപ്പാണ് ഇത്തരത്തില്‍ മധ്യപൂര്‍വ മേഖലയില്‍ രണ്ടു സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഐപിഒ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version