സ്വിഗ്ഗി വണ്‍ ലൈറ്റ് സബ്സ്‌ക്രിപ്ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു റിലയന്‍സ് ജിയോ. പുതിയ ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുമ്പോള്‍ ജിയോ ഉപയോക്താക്കള്‍ക്ക് 3 മാസത്തെ സ്വിഗ്ഗി വണ്‍ ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ ലഭിക്കും.
ഈ റീചാര്‍ജ് വഴി, ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഭക്ഷണം, പലചരക്ക്, മറ്റ് വിഭാഗങ്ങള്‍ എന്നിവയിലുടനീളം സ്വിഗ്ഗിയുടെ സൗജന്യ ഡെലിവറി ലഭിക്കും, ഒപ്പം തടസ്സമില്ലാത്ത കണക്റ്റിവിറ്റി ആസ്വദിക്കാനും കഴിയും. 866 രൂപയുടെ ജിയോ-സ്വിഗ്ഗി പ്ലാനിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ എന്നിവ 84 ദിവസത്തേക്ക് ലഭിക്കും.
കൂടാതെ, 3 മാസത്തെ സ്വിഗ്ഗി വണ്‍ ലൈറ്റ് സബ്സ്‌ക്രിപ്ഷനും ലഭിക്കും. ഇതില്‍ 149 രൂപയ്ക്ക് മുകളിലുള്ള 10 ഭക്ഷണ ഓര്‍ഡറുകള്‍ക്ക് സൗജന്യ ഹോം ഡെലിവറി, 199 രൂപയ്ക്ക് മുകളിലുള്ള 10 ഇന്‍സ്റ്റാമാര്‍ട്ട് ഓര്‍ഡറുകള്‍ക്ക് സൗജന്യ ഹോം ഡെലിവറി, ഭക്ഷണ ഇന്‍സ്റ്റാമാര്‍ട്ട് ഓര്‍ഡറുകള്‍ക്ക് സര്‍ജ് ഫീ ഒഴിവാക്കല്‍, സാധാരണ ഓഫറുകള്‍ക്ക് പുറമെ 20,000ലധികം റെസ്റ്റോറന്റുകളില്‍ 30% വരെ അധിക കിഴിവുകള്‍, 60 രൂപയ്ക്ക് മുകളിലുള്ള ജീനി ഡെലിവറികള്‍ക്ക് 10% കിഴിവ് എന്നിവ ഉള്‍പ്പെടുന്നു.
ഉദ്ഘാടന ഉത്സവ സീസണ്‍ ഓഫര്‍ എന്ന നിലയില്‍, ജിയോ-സ്വിഗ്ഗി ബണ്ടില്‍ഡ് പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ മൈജിയോ അക്കൗണ്ടിലേക്ക് 50 രൂപ ക്യാഷ്ബാക്കും ജിയോ വാഗ്ദാനം ചെയ്യുന്നു. ടെലികോം പ്രീപെയ്ഡ് പ്ലാനിലൂടെ സ്വിഗ്ഗി സബ്സ്‌ക്രിപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് ഇതാദ്യമാണ്.