മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 12,194 കോടി രൂപയിലെത്തി. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ചാണിത്. മുന്‍വര്‍ഷം ഇതേ കാലയളവിലെ 9208 കോടി രൂപയെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ധവാണിത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ വായ്പ വിതരണം 32 ശതമാനം വര്‍ധിച്ച് 10,662 കോടി രൂപയിലെത്തി. ശേഖരണത്തിലെ കാര്യക്ഷമത 260 അടിസ്ഥാന പോയിന്റുകള്‍ ഉയര്‍ന്ന് 98.4 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. വിവിധ സ്രോതസുകളില്‍ നിന്നായി 9242 കോടി രൂപയുടെ ഫണ്ടാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ആകെ ശാഖകളുടെ എണ്ണം 29 ശതമാനം വര്‍ധിച്ച് 1508-ല്‍ എത്തിയിട്ടുണ്ട്. സജീവ ഉപഭോക്താക്കളുടെ എണ്ണം 21 ശതമാനം വര്‍ധിച്ച് 33.5 ലക്ഷത്തില്‍ എത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.