Business & Corporates

കേരളത്തില്‍ പുതിയ മെത്തകളുമായി പെപ്സ് ഇന്‍ഡസ്ട്രീസ്

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു

കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള മെത്തകള്‍ അവതരിപ്പിച്ച് പ്രമുഖ സ്ലീപ് സൊലൂഷന്‍സ് ബ്രാന്‍ഡായ പെപ്സ് ഇന്‍ഡസ്ട്രീസ്. പെപ്സ് കംഫര്‍ട്ട്, പെപ്സ് സുപ്രീം, പെപ്സ് റെസ്റ്റോണിക് മെമ്മറി ഫോം എന്നിങ്ങനെ മൂന്ന് മെത്തകളുടെ ശ്രേണിയാണ് താങ്ങാവുന്ന വിലയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ശ്രേണിയിലുള്ള മെത്തകള്‍ കൊച്ചിയില്‍ അവതരിപ്പിച്ചു.

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയും പ്രകൃതി സൗഹൃദ വസ്തുക്കളും ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള മെത്തകള്‍ സുഖവും ഈടും ഉറപ്പിക്കുന്നതാണ്. ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച അവബോധം വര്‍ധിച്ചുവരുന്ന ഈ കാലത്ത് ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കുക എന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും ശങ്കര്‍ റാം പറഞ്ഞു.

ഏറ്റവും മികച്ച സ്റ്റീലിന്റെ ഹൈ കാര്‍ബണ്‍, നോണ്‍-ഓയില്‍ഡ് സ്റ്റീല്‍ വയര്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ ഈടു കൂടുകയും ഇടിവ് കുറയുകയും ചെയ്യുന്ന മെത്തകളാണ് പെപ്സ് കംഫര്‍ട്ട് ശ്രേണിയിലുള്ളത്. യൂറോപ്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചിട്ടുള്ള മെത്തകള്‍ അയണ്‍ റെസിസ്റ്റന്റ് ഫ്ളാറ്റ് നിറ്റഡ് പോളിയെസ്റ്റര്‍ തുണിയും 93 ശതമാനം ജൈവ വിഘടന സാധ്യതയുള്ള വസ്തുക്കളും കൊണ്ട് നിര്‍മിച്ചതാണ്. ഉറക്കത്തിനിടയിലെ ചലനങ്ങള്‍ മൂലം ഉറക്കം നഷ്ടപ്പെടാത്ത രീതിയില്‍ പോക്കറ്റഡ് സ്പ്രിംഗുകള്‍ ഉപയോഗിച്ചാണ് പെപ്സ് സുപ്രീം ശ്രേണിയിലെ മെത്തകള്‍ നിര്‍മിച്ചിരിക്കുന്നത്. പെപ്സ് സനിബല്‍ ബണേല്‍ പ്ലഷ് മെമ്മറി ഫോം, പെപ്സ് ആര്‍ഡീന്‍ പോക്കറ്റഡ് പ്ലഷ് മെമ്മറി ഫോം എന്നിങ്ങനെ രണ്ടുതരം മെത്തകളാണ് പെപ്സ് റെസ്റ്റോണിക് മെമ്മറി മെമമ്മറി ഫോം ശ്രേണിയിലുള്ളത്.

കേരളത്തില്‍ 24 ഗ്രേറ്റ് സ്ലീപ്പ് സ്റ്റോറുകളും 200 മള്‍ട്ടി ബ്രാന്‍ഡഡ് സ്റ്റോറുകളുമാണ് പെപ്സിനുള്ളത്. പെപ്സ്ഇന്ത്യ ഡോട്ട് കോം എന്ന വെബ്സൈറ്റ് മുഖേനയും ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version