സാധാരണ നെല്ലിനങ്ങള്‍ നട്ട് നാല് മാസത്തിനു ശേഷം വിളവിനു പകാമാകും. എന്നാല്‍ അന്നൂരി അങ്ങനെയല്ല. നട്ട് ഒരു മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്ന നെല്ലിനമാണ് അന്നൂരി. ഇത് മാത്രമല്ല പ്രത്യേകത, രാവിലെ കതിരിട്ടാല്‍ വൈകുന്നേരം വിളവെടുക്കാന്‍ കഴിയും.വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പ്രായോഗികമല്ല എങ്കിലും ഏറെ കൗതുകത്തോടെയാണ് കര്‍ഷകര്‍ ഈ നെല്ലിനത്തെ കാണുന്നത്. ചട്ടികളിലും ഗ്രോബാഗുകളിലും നട്ടു പരിപാലിക്കാന്‍ സാധിക്കുന്ന ഒന്നാണ് അന്നൂരി.
സാധാരണ നെല്‍കൃഷിടയില്‍ നിന്നും വ്യത്യസ്തമായി ചുവട്ടില്‍നിന്ന് കിഴങ്ങുപോലുള്ള ഭാഗം പറിച്ചു നടുന്നതാണ് ഇവയുടെ കൃഷിരീതി. നട്ട് 29-ാം ദിവസം കതിരിടും. രാവിലെ കതിരായാല്‍ വൈകുന്നേരം വിളവെടുക്കാന്‍ കഴിയും. ഇനി വിളവെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? നെല്മണികള്‍ മുഴുവന്‍ കൊഴിയുകയും ചെയ്യും. കര്‍ഷകര്‍ക്കും കാണികള്‍ക്കും ഒരുപോലെ അത്ഭുതമാണ് അന്നൂരി നെല്ലുകള്‍.