Business & Corporates

ഗ്രാമ നഗര വ്യത്യാസമില്ലാത്ത ലാഭക്കണക്കുകള്‍ പറയുന്ന കാട കൂടുകള്‍

കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

വരുമാനത്തിന്റെ കാര്യത്തിലും ഏകദേശം അങ്ങനെ തന്നെ, കോഴി വളര്‍ത്തലിനേക്കാള്‍ ഒരുപടി മുന്നിലാണ് കാട വളര്‍ത്തലിന്റെ സ്ഥാനം. കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

ഇതുകൊണ്ടു തന്നെയാണ് ഇന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു സൈഡ് ബിസിനസ് എന്ന നിലയില്‍ കടവളര്‍ത്തല്‍ നടത്തുന്നത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയതും രോഗപ്രതിരോധ ശേഷിയുള്ളതുമായ കാടയുടെ ഇറച്ചിക്കും മുട്ടക്കും വിപണിയില്‍ ഏറെ ആവശ്യക്കാര്‍ ഉണ്ടെന്നതിനാല്‍ വില്‍പനയില്‍ വീഴ്ചപറ്റുമോ എന്ന പേടി വേണ്ട കാട വളര്‍ത്തല്‍ വരുമാനമുള്ള ഒരു ബിസിനസാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഈ മേഖലയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.

ഗ്രാമ നഗര വ്യത്യാസമില്ലാത്ത കാട

പശുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ തുടങ്ങിയവക്കെല്ലാം ഗ്രാമപ്രദേശങ്ങളാണ് കൂടുതലായും തെരെഞ്ഞെടുക്കാറുള്ളത്. ഇവയ്ക്കായി ധാരാളം സ്ഥലം വേണം, എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എന്നാല്‍ കാട വളര്‍ത്തലിന് സ്ഥലപരിമിതി ഒരു വിഷയമാകില്ല. നഗരത്തിലെ തിരക്കേറിയ ജീവിതത്തിലും കാട ബലര്‍ത്തലിലൂടെ വരുമാനം നേടാനാകും. കോഴികളെ പുറത്തിറക്കി വിടുന്നത് പോലെ കടകള്‍ തുറന്നു വിടേണ്ടതില്ല. വാളുപ്പത്തില്‍ തീരെ ചെറുതായ കടക്കോഴികളെ കൂടിനുള്ളില്‍ ഇട്ടുതന്നെ വളര്‍ത്താന്‍ കഴിയും. ഇതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത കൂടുകളും ലഭ്യമാണ്.

കൂടു വൃത്തിയാക്കാനും, തെറ്റാ നല്‍കാനും മുട്ടയെടുക്കാനുമൊക്കെയുള്ള വഴികള്‍ ഇത്തരം കൂടുകളില്‍ സജ്ജീകരിച്ചിരിക്കുന്നു. കാട മുട്ടയുടേയും മാംസത്തിന്റേയും പോഷകമൂല്യവും ഔഷധമേന്മയും സ്വാദും മനസ്സിലാക്കിയത്തിനു ശേഷമാണ് കാടകളുടെ വിപണി വര്‍ധിച്ചത്. ഒരുകാലത്ത് കാടിനുള്ളില്‍ മാത്രം ജീവിച്ചിരുന്ന കാടകളെയാണ് വിപണി സാധ്യത മനസിലാക്കി നാട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയത്.

പ്രത്യേകതകള്‍ ഏറെ

സാധാരണ കോഴികളില്‍ നിന്നും വ്യത്യസ്തമായി എടുത്തു പറയാന്‍ ഒട്ടേറെ സവിശേഷതകളുളള പക്ഷിയാണ് കാടകള്‍. വളരെ വലുപ്പം കുറഞ്ഞ ഈ പക്ഷികള്‍ക്ക് ചുരുങ്ങിയ ജീവിതചക്രമാണ് ഉള്ളത്. കോഴി മുട്ട വിരിഞ്ഞു വളര്‍ച്ചയെത്തി മുട്ടയിടാന്‍ കാത്തിരിക്കുന്നതിന്റെ പകുതി സമയത്തിനുള്ളില്‍ ഒരു കാടക്കോഴിയുടെ ജീവിതചക്രം പൂര്‍ത്തിയാകുന്നു. മുട്ട വിരിയുന്നതിന് 1618 ദിവസങ്ങള്‍ മതിയാകും.

മാത്രമല്ല, വളരെ പെട്ടന്ന് ഇവക്ക് വലുപ്പം വയ്ക്കുന്നു. പൂര്‍ണ വളര്‍ച്ച പ്രാപിച്ചാലും ശരീരവലിപ്പം കുറവായതിനാല്‍ ഇവയെ വളര്‍ത്താന്‍ കുറച്ചു സ്ഥലം മതി. അതായത് ഒരു കോഴിയെ വളര്‍ത്തുന്നതിനാവശ്യമായ സ്ഥലത്ത് 6 കാടകളെ വളര്‍ത്താം. 6 ആഴ്ച പ്രായമാകുന്നതോടെ കാട മുട്ടയിട്ട് തുടങ്ങുന്നു. മാംസത്തിനായി വില്‍ക്കുമ്പോള്‍ ശരീരത്തില്‍ ഇറച്ചി ദൃഢമാകുകയും പോഷകാംശങ്ങള്‍ രൂപപ്പെടുകയും വേണമെന്നതിനാല്‍ മാംസത്തിനുവേണ്ടി വളര്‍ത്തുന്നവയെ 56 ആഴ്ച പ്രായത്തിനുള്ളില്‍ വിപണിയിലെത്തിക്കാം.

മുട്ടയ്ക്ക്വ വേണ്ടി വളര്‍ത്തിയാലും ഇറച്ചിക്കായി വളര്‍ത്തിയാലും കാട വളര്‍ത്തല്‍ ലാഭകരമാണ്. വര്‍ഷത്തില്‍ ശരാശരി 300ഓളം മുട്ടകള്‍ ഒരു കാടയില്‍ നിന്നും ലഭിക്കുന്നു. മൂന്നു രൂപയാണ് ഒരു കടമുട്ടയുടെ വില.ഇതില്‍ നിന്നും മനസിലാകുന്നത്.കുറച്ചു സമയംകൊണ്ടുതന്നെ ആദായം കിട്ടി തുടങ്ങുന്ന സംരംഭമാണ് കാട വളര്‍ത്തല്‍ എന്നാണ്. ജനിച്ച ആറാഴ്ച മുതല്‍ ഒരു വര്‍ഷത്തേക്കാണ് കാടക്കോഴികള്‍ മുട്ടയിടുന്നത്.

കാടകളെ എങ്ങനെ വളര്‍ത്തണം ?

കാട വളര്‍ത്തലിലേക്ക് തിരിയുന്ന ഒരു വ്യക്തി നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാണ് കാടകളെ എങ്ങനെ വളര്‍ത്തണം എന്നത്. ഇത് സ്ഥലപരിമിതിയും നിക്ഷേപത്തിന്റെ അളവും നോക്കി തീരുമാനിക്കേണ്ട കാര്യമാണ്. നിലവില്‍ ഓപ്പണ്‍ ഫാമിംഗ് രീതിയിലും കേജ് ടൈപ്പിലും കേരളത്തില്‍ കാടകളെ വളര്‍ത്തുന്നുണ്ട്. കേജ് ടൈപ്പില്‍ നേരിടുന്ന ഒരേയൊരു വെല്ലുവിളി പണച്ചെലവ് കൂടുതലാണ് എന്നതാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അതൊരു ഭാരമായി തോന്നില്ല.

ഓപ്പണ്‍ ഫാമിംഗ് ആണെങ്കില്‍ കോഴികളെ വളര്‍ത്തുന്നത് പോലെ തന്നെ ഉയരത്തില്‍ പറന്നു പോകാതിരിക്കുന്നതിനായി നെറ്റ് അടിച്ച ശേഷം തുറന്നിട്ട് വളര്‍ത്താം. അല്ല ഇനി കേജ് രീതിയിലുള്ള പരിപാലനമാണെങ്കില്‍ 02 ആഴ്ച പ്രായമുള്ള 100 കാടകളെ മൂന്ന് അടി നീളം 2 അടി വീതി 1 അടി ഉയരം എന്ന അളവില്‍ നിര്‍മിച്ച കൂട്ടില്‍ വളര്‍ത്താന്‍ സാധിക്കും. 6 ആഴ്ച പ്രായമുള്ള 60 ഗ്രോവര്‍ കാടകളെ നാല് അടി നീളം 2 അടി വീതി 10 ഇഞ്ച് ഉയരവുമുള്ള കൂട്ടില്‍ വളര്‍ത്താം. എന്നാല്‍ കടകളുടെ സ്വഭാവം, പ്രായം, എന്തിന് വേണ്ടി വളര്‍ത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചു വേണം കാഠ്ക്കൂടുകള്‍ തെരഞ്ഞെടുക്കാന്‍.

ഇത്തരത്തില്‍ 20 മുട്ട കാടകളെ (752 ആഴ്ച പ്രായം) പാര്‍പ്പിക്കാന്‍ വേണ്ടത് രണ്ട് അടി നീളം 2 അടി വീതി 10 ഇഞ്ച് ഉയരത്തിലുള്ള കൂടുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം കൂടുകള്‍ ഉണ്ടാക്കി വില്‍ക്കുന്ന ധരാളം ആളുകള്‍ ഓരോ ജില്ലകളിലുമുണ്ട്. കാടകള്‍ക്ക് തീറ്റയും വെള്ളവും നല്‍കാനുള്ള വഴികളും മുട്ടകള്‍ ശേഖരിക്കുന്നതിനുള്ള വഴികളും ഇതിനുണ്ട്. തുറന്നിട്ട് വളര്‍ത്തുന്ന കടകളെക്കാള്‍ പരിപാലനത്തിനും മറ്റും നല്ലത് കാടകളെ കൂടുകളില്‍ വളര്‍ത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version