Business & Corporates

ഇറച്ചിക്കോഴിയില്‍ ഹോര്‍മോണ്‍ ഉണ്ടോ?

സെലക്ടീവ് ബ്രീഡിങ്, പ്യുവര്‍ ബ്രീഡിങ്, ക്രോസ്ബ്രീഡിങ് എന്നീ രീതികളിലൂടെയാണ് ഉയര്‍ന്ന വളര്‍ച്ച നിരക്കുള്ള കോഴികളെ ഉത്പാദിപ്പിക്കുന്നത്

ലോകമെങ്ങുമുള്ള ആളുകള്‍ക്ക് സ്വാദിഷ്ടവും, പോഷക സമൃദ്ധമായ പ്രോട്ടീന്‍ നല്‍കുന്ന ഇറച്ചി കോഴികള്‍ക്ക് എന്നും പഴി കേള്‍ക്കാന്‍ ആണ് വിധി. എന്തുകൊണ്ട് ഇത്ര പെട്ടെന്ന് വളരുന്നു. ഹോര്‍മോണ്‍, ആന്റിബയോട്ടിക്സ് എല്ലാം കൊടുത്തിട്ടാണ് ഈ വളര്‍ച്ച എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യം. സെലക്ടീവ് ബ്രീഡിങ്, പ്യുവര്‍ ബ്രീഡിങ്, ക്രോസ്ബ്രീഡിങ് എന്നീ രീതികളിലൂടെയാണ് ഉയര്‍ന്ന വളര്‍ച്ച നിരക്കുള്ള കോഴികളെ ഉത്പാദിപ്പിക്കുന്നത്.

കൂട്ടത്തില്‍ കരുത്തുള്ള, വളര്‍ച്ച കൂടുതലുള്ള പൂവനെയും, ഉല്‍പ്പാദന ക്ഷമത കൂടുതലുള്ള പിടയെയും ആണ് ബ്രീഡിങ്ങിന് വേണ്ടി സെലക്ട് ചെയ്യുന്നത്. ഇതിനായി ടെക്‌നോളജിയുടെസഹായം തേടുകയും ചെയ്യുന്നു. എക്‌സറേ അള്‍ട്രാസൗണ്ട്, CT സ്‌കാന്‍ എംആര്‍ഐ ,എക്കോഗ്രാഫി അങ്ങനെ നൂതന സങ്കേതങ്ങളെല്ലാം ഈ മേഖലയിലും ഉപയോഗപ്പെടുത്തുന്നു.

ലക്ഷക്കണക്കിന് കോഴി തലമുറകളുടെ വര്‍ഷങ്ങള്‍ നീണ്ട സെലക്ഷന്‍ പ്രോസസ്സില്‍ നിന്നാണ് 40 ദിവസം കൊണ്ട് 2 കിലോ തൂക്കം വയ്ക്കുന്ന ഇറച്ചിക്കോഴിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അല്ലാതെ ഇത് മായമോ മന്ത്രമോ മാജിക്കോ, ആന്റിബയോട്ടിക്കോ ഒന്നുമല്ല, മറിച്ച് ശാസ്ത്രമാണ്. ദിവസവും 30 ലിറ്റര്‍ പാല്‍ നല്‍കുന്ന പശു, ആറുമാസംകൊണ്ട് കായ്ക്കുന്ന മുരിങ്ങ, ഒരുവര്‍ഷംകൊണ്ട് കായിക്കുന്ന പ്ലാവുകള്‍, മാവുകള്‍ ഇതെല്ലാം സമാനമായ രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version