Business & Corporates

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം പാദത്തില്‍ 11.5 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി

ഉയര്‍ന്ന എണ്ണ-വാതക വില, ഈ ബിസിനസുകളിലെ ശക്തമായ വളര്‍ച്ച, ഉപഭോക്തൃ ബിസിനസുകളിലെ സ്ഥിരമായ വളര്‍ച്ച എന്നിവ വരുമാനത്തിലെ വര്‍ദ്ധനവിന് കാരണമായി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത വരുമാനം 2024 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 11.5 ശതമാനം ഉയര്‍ന്ന് 257,823 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 231,132 കോടി രൂപയായിരുന്നു. ഉയര്‍ന്ന എണ്ണ-വാതക വില, ഈ ബിസിനസുകളിലെ ശക്തമായ വളര്‍ച്ച, ഉപഭോക്തൃ ബിസിനസുകളിലെ സ്ഥിരമായ വളര്‍ച്ച എന്നിവ വരുമാനത്തിലെ വര്‍ദ്ധനവിന് കാരണമായി.

നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ഏകീകൃത വരുമാനം (EBITDA) 2.0% വര്‍ധിച്ച് ?42,748 കോടി രൂപയായി.

2024 ജൂണ്‍ 30-ന് അവസാനിച്ച പാദത്തിലെ മൂലധന ചെലവ് Rs.28,785 കോടിയാണ്. ആര്‍ഐഎല്ലിന്റെ 2024 ജൂണ്‍ 30 ലെ ഏകീകൃത അറ്റ കടം 2024 മാര്‍ച്ച് 31 ലെ 116,281 കോടി രൂപയില്‍ നിന്ന് 112,341 കോടി രൂപയായി കുറഞ്ഞു.

നിലവിലെ മൂല്യത്തകര്‍ച്ച കാരണം നികുതിക്ക് ശേഷമുള്ള റിലയന്‍സിന്റെ ഏകീകൃത ലാഭം 4.0% കുറഞ്ഞ് Rs.17,448 കോടിയായി. ദുര്‍ബലമായ റിഫൈനിംഗ് മാര്‍ജിനുകളും ഇന്ധന ക്രാക്കും ഉയര്‍ന്ന മൂല്യത്തകര്‍ച്ചയും മൂലം ജൂണ്‍ പാദത്തിലെ അറ്റാദായത്തില്‍ 5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ 16,011 കോടി രൂപയില്‍നിന്ന് അറ്റാദായം 15,138 കോടി രൂപയായി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version