കര്‍ണാടകയില്‍ 2300 കോടി രൂപയുടെ നിക്ഷേപത്തിന് എയര്‍ ഇന്ത്യയും, ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടു.
ബംഗലൂരൂ വിമാനത്താവളത്തോട് ചേര്‍ന്ന് വിമാന അറ്റകുറ്റപണിക്കുള്ള കേന്ദ്രമാണ് എയര്‍ ഇന്ത്യ ആരംഭിക്കുന്നത്. വിമാനങ്ങളുടെ നവീകരണം പ്രതിരോധ സേനകള്‍ക്കുള്ള തോക്ക് നിര്‍മണം ഗവേഷണ കേന്ദ്രം എന്നിവയാണ് ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഒരുക്കുക.