റിലീസിന് 3 ദിവസം ബാക്കി നില്‍ക്കെ, വിജയ് നായകനായ ലിയോ പ്രീ ബുക്കിംഗിലൂടെ മാത്രം കേരളത്തില്‍ നിന്ന് നേടിയത് 7.3 കോടി രൂപയാണ്.
കേരളിത്തിലെ ആദ്യ ദിവസത്തെ കളഷക്ഷനില്‍ കെജിഎഫ് 2 നേടിയത് 7 കോടി രൂപയാണ്. കെജിഎഫ് 2-വിന്റെ ആദ്യ ദിന കളക്ഷന്‍ 7.25 കോടിയായിരുന്നു. എന്നാല്‍ ലിയോ 2 ദിവസം കൊണ്ട് പ്രീ ബുക്കിംഗിലൂടെ ഇതുവരെ നേടിയത് 7.3 കോടി രൂപയാണ്.
സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ഞായറാഴ്ചയാണ് ആരംഭിച്ചത്. മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം മാത്രം ഓണ്‍ലൈനിലൂടെ വിറ്റു പോയത്. 80,000 ടിക്കറ്റുകള്‍ ആദ്യത്തെ ഒരു മണിക്കൂറില്‍ വിറ്റുപോയി.
ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കിയിരിക്കുന്ന ലിയോയില്‍ വിജയ്ക്ക് പുറമെ അര്‍ജുന്‍, സഞ്ജയ് ദത്ത് മലയാളത്തില്‍ നിന്ന് മാത്യു തുടങ്ങി വലിയ താരനിര തന്നെയുണ്ട്. കമല്‍ഹാസന്റെ വിക്രം ആയിരുന്നു ലോകേഷ് കനകരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.