ജനുവരി മുതല്‍ ജൂണ്‍ വരെ 2023 ആദ്യപകുതിയില്‍ ബോക്സ് ഓഫീസുകളിലെ ബിസിനസ് 5000 കോടി രൂപയ്ക്കടുത്ത്. ഓര്‍മാക്സ് പുറത്തുവിട്ട ഇന്ത്യന്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പ്രകാരം 4,868 കോടി രൂപയാണ് ആദ്യപകുതിയിലെ ബോക്സ് ഓഫീസ് കളക്ഷന്‍. 2022ലെ ആദ്യ പകുതിയിലെ കളക്ഷനെ അപേക്ഷിച്ച് 15 ശതമാനം കുറവാണ് ഈ വര്‍ഷത്തെ വരുമാനം.
നാലു വര്‍ഷത്തിനു ശേഷമുള്ള ഷാരൂഖ് ഖാന്റെ തിരിച്ചു വരവ് ആഘോഷമാക്കിയ പത്താന്‍ ആണ് ആകമാനമുള്ള ബോക്‌സ് ഓഫീസ് കളക്ഷന്റെ 13 ശതമാനം സമാഹരിച്ചത്. ഷാറൂഖ് ഖാന്റെ ആക്ഷന്‍ ചിത്രം ഡൊമസ്റ്റിക്ക് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് 543.09 കോടി രൂപയാണ്. അതേസമയം പത്താന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 1050.05 കോടി രൂപയാണ്.
വലിയ വിവാദങ്ങള്‍ക്കും സിനിമാ പ്രേമികളുടെ ഭാഗത്തുനിന്ന് വലിയ പ്രതികരണവും ലഭിച്ചില്ലെങ്കിലും ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് 287 കോടി രൂപ നേടാന്‍ പ്രഭാസിന്റെ ആദിപുരുഷിന് സാധിച്ചു. ആഗോള തലത്തില്‍ 392.7 കോടി രൂപയാണ് ആദിപുരുഷ് ആകെ നേടിയത്. ഇനിഷ്യല്‍ കളക്ഷന്‍ ലഭിച്ചതാണ് ഈ ചിത്രത്തിന് തുണയായത്.
വിന്‍ ഡീസലും ജേസണ്‍ മമോവയും അഭിനയിച്ച ‘ഫാസ്റ്റ് എക്‌സ്’ ആണ് ഇന്ത്യയില്‍ കാര്യമായി കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രം. ‘ദ കേരള സ്റ്റോറി’, ‘വിജയ് നായകനായ ‘വരിസ്’, മണിരത്‌നം സംവിധാനം ചെയ്ത ‘പൊന്നിയന്‍ സെല്‍വന്‍ 2′, ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യ’, രണ്‍ബീര്‍ കപൂര്‍ നായകനായ ‘തൂ ഝൂട്ടീ മേം മകാര്‍’, അജിത്ത് നായകനായ ‘തുനിവ്’,സല്‍മാന്‍ ഖാനും പൂജ ഹെഗ്‌ഡെയും മുഖ്യ വേഷങ്ങളിലെത്തിയ ‘കിസി കാ ഭായ് കിസി കാ ജാന്‍’ എന്നിവയാണ് ഈ കാലയളവില്‍ ബോക്സ്ഓഫീസിലെത്തിയ മറ്റ് ചിത്രങ്ങള്‍.
ഇന്ത്യന്‍ ബോക്സ് ഓഫീസ് 1,000 കോടി രൂപ കടന്നത് ജൂണിലാണ്. ‘ആദിപുരുഷും’, ‘വിക്കി കൗശലും’ സാറ അലി ഖാനും വേഷമിട്ട ‘സറാ ഹാഥ് കെ സറാ ബച്ച്ക്കെ’ യും മാമന്നനുമെല്ലാമാണ് ജൂണില്‍ തിയറ്ററുകളില്‍ ചലനമുണ്ടാക്കിയത്. ജനുവരി കഴിഞ്ഞാല്‍ ഏറ്റവും മികച്ച മാസമായിരുന്നു ജൂണ്‍.
എന്തായാലും ഇങ്ങനെ മുന്നോട്ട് പോവുകയാണെങ്കില്‍ 2023 അവസാനമാവുമ്പോഴേക്കും ഇന്ത്യയുടെ ബോക്‌സ് ഓഫീസ് 9,736 കോടി രൂപ എത്തി നില്‍ക്കുമെന്നാണ് അനുമാനിക്കാന്‍ കഴിയുക. അതായത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, 8 ശതമാനം താഴെ. 2,022 ലെ വാര്‍ഷിക ബോക്‌സ് ഓഫീസ് കളക്ഷന്‍ 10,637 കോടി രൂപയായിരുന്നു.
മാര്‍ഗട്ട് റോബിയുടെ ബാര്‍ബി, ക്രിസ്റ്റഫര്‍ നോളന്റെ ഒപ്പന്‍ഹൈമര്‍, ഷാരൂഖ് ഖാന്റെ ജവാന്‍, പ്രഭാസിന്റെ ‘സലാര്‍’, സല്‍മാന്‍ ഖാന്റെ ‘ടൈഗര്‍ ത്രീ ‘ എന്നിവയാണ് ഈ വര്‍ഷം വരാനിരിക്കുന്ന പ്രധാന ചിത്രങ്ങള്‍.
2019ല്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് വരുമാനം 10,948 കോടി രൂപയായിരുന്നു.