ഇനിമുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ കാണണമെങ്കില്‍ സ്വന്തമായി എക്കൗണ്ട് വേണം. പാസ്വേഡ് ഷെയറിംഗ് എന്ന സംവിധാനം നെറ്റ്ഫ്‌ളിക്‌സ് നമ്മുടെ നാട്ടിലും നിര്‍ത്തലാക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ വിപണികളിലും നെറ്റ്ഫ്‌ളിക്‌സ് പാസ്വേഡ് ഷെയര്‍ ചെയ്യുന്ന സംവിധാനം നിര്‍ത്തുകയാണ്. ജൂലൈ 20 മുതലാണ് ഇത് നിലവില്‍ വന്നിരിക്കുന്നത്.
ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നതിന്റെ ഉദ്ദേശ്യം 2023 രണ്ടാം പകുതിയില്‍ വരുമാനം വന്‍ തോതില്‍ വര്‍ധിപ്പിക്കുക എന്നതാണ്്. നെറ്റ് ഫ്‌ലിക്‌സ് എന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെങ്കില്‍ കൂടി മറ്റ് ആളുകള്‍ക്ക് അതായത് കൂട്ടുകാര്‍ക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍, വരുടെ പാസ് വേഡ് ഉപയോഗിച്ച് സിനിമ കാണാന്‍ കഴിയുമായിരുന്നു. ഈ സമ്പ്രദായമാണ് നെറ്റ്ഫ്‌ളിക്‌സ് ഇപ്പോള്‍ നിര്‍ത്തലാക്കാന്‍ പോകുന്നത്.
അക്കൗണ്ട് ഷെയറിംഗ് സംവിധാനം തുടരാന്‍ മറ്റൊരു ഓപ്ഷന്‍ നെറ്റ് ഫ്‌ളിക്‌സ് ഇപ്പോഴും ലഭ്യമാക്കുന്നുണ്ട്. അതായത് ഉപഭോക്താക്കള്‍ അധികം പൈസ നല്‍കിയാല്‍ മറ്റുളളവരുമായി അക്കൗണ്ട് ഷെര്‍ ചെയ്യാനുള്ള ഓപ്ഷന്‍. ഇത് നെറ്റ്ഫ്‌ളിക്‌സിന്റെ മറ്റൊരു സ്ട്രാറ്റജിയാണ്.
2021 ഡിസംബറില്‍ ഇന്ത്യയിലെ സേവനനിരക്കുകളില്‍, 20 മുതല്‍ 60 ശതമാനം വരെ നെറ്റ്ഫ്‌ലിക്‌സ് കുറവു വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് 2022ലെ മൊത്തം വരുമാനത്തില്‍ 24 % വര്‍ധന നേടാന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിനാിരുന്നു.