Economy & Policy

ഇന്ത്യയുടെ പ്രിയപ്പെട്ട കയറ്റുമതി രാജ്യങ്ങള്‍

ഇന്ത്യക്ക് ഏറ്റവും വിദേശനാണ്യം ലഭിച്ചത് ഏത് രാജ്യങ്ങളിലൂടെയാണെന്ന് നോക്കാം…

422.2 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് കയറ്റുമതിയാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ വിദേശത്തേക്ക് നടത്തിയത്. ഇന്ത്യക്ക് ഏറ്റവും വിദേശനാണ്യം ലഭിച്ചത് ഏത് രാജ്യങ്ങളിലൂടെയാണെന്ന് നോക്കാം…

അമേരിക്ക… അമേരിക്ക

ഇന്ത്യയുടെ ഏറ്റവും പ്രിയങ്കരമായ കയറ്റുമതി ഡെസ്റ്റിനേഷനാണ് യുഎസ്എ. ആകെ കയറ്റുമതിയുടെ 18% യുഎസിലേക്കാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ യുഎസില്‍ നിന്ന് കയറ്റുമതിയിലൂടെ നേടിയത് 76.2 ബില്യണ്‍ ഡോളര്‍. ഇതില്‍ 16.2 ബില്യണ്‍ ഡോളര്‍ എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളിലൂടെയും 11.9 ബില്യണ്‍ ഡോളര്‍ ഫാര്‍മ, കെമിക്കല്‍ പ്രൊഡക്റ്റുകളുടെ കയറ്റുമതിയിലൂടെയുമാണ്.

യുഎഇ

ആകെ കയറ്റുമതിയുടെ 6.7% യുഎഇയിലേക്ക്. 28.10 ബില്യണ്‍ യുഎസ് ഡോളറാണ് ഗള്‍ഫ് രാജ്യത്തേക്കുള്ള കയറ്റുമതി ഇന്ത്യക്ക് നല്‍കിയത്. 2021 ല്‍ നിന്ന് 2022 ലെത്തുമ്പോള്‍ യുഎഇയിലേക്കുള്ള കയറ്റുമതി വളര്‍ന്നത് 69%. പെട്രോളിയം ഉല്‍പ്പന്നങ്ങളും (5.7 ബില്യണ്‍ ഡോളര്‍) എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളും (5.5 ബില്യണ്‍ ഡോളര്‍) ആഭരണങ്ങളും മുത്തുകളും (4.9 ബില്യണ്‍ ഡോളര്‍) നേട്ടമുണ്ടാക്കി.

ചങ്കിലെ ചൈന

ആകെ കയറ്റുമതിയുടെ 5% ചൈനയിലേക്ക്. 2022 ല്‍ 21.2 ബില്യണ്‍ ഡോളറാണ് ഇന്ത്യ ചൈനയില്‍ നിന്ന് സമ്പാദിച്ചത്. എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളാണ് (5.4 ബില്യണ്‍ ഡോളര്‍) മുന്നില്‍.

ബംഗ്ലാദേശ്

തൊട്ടപ്പുറത്ത് കിടക്കുന്ന ബംഗ്ലാദേശാണ് ഇന്ത്യയനുടെ നാലാമത്തെ വലിയ കയറ്റുമതി ഡെസ്റ്റിനേഷന്‍. ആകെ കയറ്റുമതിയുടെ 3.8% ബംഗ്ലാദേശിലേക്കാണ്. 16.1 ബില്യണ്‍ ഡോളറാണ് കയറ്റുമതി ഇനത്തില്‍ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകിയത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ (5.5 ബില്യണ്‍ ഡോളര്‍), ടെക്‌സ്‌റ്റൈല്‍സ് (3.5 ബില്യണ്‍ ഡോളര്‍) എന്നീ മേഖലകള്‍ മുന്നിലെത്തി.

നെതര്‍ലന്‍ഡ്‌സ്

അഞ്ചാമത്തെ വലിയ കയറ്റുമതി ഡെസ്റ്റിനേഷനായ നെതര്‍ലന്‍ഡ്‌സിലേക്കാണ് ആകെ കയറ്റുമതിയുടെ 3% പോയത്. 12.6 ബില്യണ്‍ ഡോളര്‍ ഇതിലൂടെ ഇന്ത്യ നേടി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ (5.3 ബില്യണ്‍ ഡോളര്‍) ആണ് മുന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version