Entrepreneurship

റോക്കറ്റ്‌ഷെഫ്‌സ്; ഇവിടെ ഭക്ഷണം എത്തുന്നത് റോക്കറ്റ് വേഗതയില്‍ !

ഗുഡ്ഗാവ് സ്വദേശിയായ റാംനിധി വാസന്‍ ആണ് റോക്കറ്റ്‌ഷെഫ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്

ഇഷ്ടപ്പെട്ട ഭക്ഷണം, ഇഷ്ടപ്പെട്ട ഹോട്ടലുകളില്‍ നിന്നും ഓര്‍ഡര്‍ നല്‍കിയ അഡ്രസില്‍ എത്തിക്കുന്നതിനായി സ്വിഗ്ഗി, സൊമാറ്റോ, യൂബര്‍ ഈറ്റ്‌സ് തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകള്‍ മത്സരിക്കുകയാണ്. ഇതിനെ കടത്തിവെട്ടുന്ന ഇന്നവേഷനാണ് ഗുഡ്ഗാവ് ആസ്ഥാനമായ റോക്കറ്റ്‌ഷെഫ്‌സ് നടത്തുന്നത്. വീടിന്റെ മുന്നിലേക്ക് ലൈവ് കുക്കിംഗ് എന്ന ഓപ്ഷനുമായിട്ടാണ് റോക്കറ്റ് ഷെഫിന്റെ വരവ്. ഗുഡ്ഗാവ് സ്വദേശിയായ റാംനിധി വാസന്‍ ആണ് റോക്കറ്റ്‌ഷെഫ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

റോക്കറ്റ്‌ഷെഫ് എന്നാല്‍ വേഗതയുടെയും രുചിയുടെയും പര്യായമാണ്. സഞ്ചരിക്കുന്ന റെസ്റ്റോറന്റാണ് ഇത്. ആപ്പ് മുഖാന്തിരം ഓര്‍ഡര്‍ ലഭിക്കുന്നിടത്തേക്ക് ഈ വാഹനം പാഞ്ഞെത്തും. പിന്നെ ഉപഭോക്താവിന്റെ ആഗ്രഹപ്രകാരം അവര്‍ക്ക് താല്‍പര്യമുള്ള ഭക്ഷണം അവരുടെ മുന്നില്‍ വച്ച് ഉണ്ടാക്കാന്‍ തുടങ്ങും. വേണമെങ്കില്‍ ഫോണ്‍കോളിലൂടെയും ഓര്‍ഡറുകള്‍ നല്‍കാം. സാധാരണയായി ഓര്‍ഡര്‍ നല്‍കി ഭക്ഷണം അടുത്തേക്ക് വരുത്തുമ്പോള്‍ ഹോട്ടല്‍ തന്നെ ഓര്‍ഡര്‍ ചെയ്ത വരുത്തിക്കുന്ന ഈ സംരംഭത്തിന് മികച്ച കയ്യടിയാണ് ലഭിച്ചത്. ഇന്ന് ഗുഡ്ഗാവിലെ വീഥികളിലൂടെ രുചികരമായ പിസകളും ബര്‍ഗറുകളും വിതരണം ചെയ്ത് റോക്കറ്റ്‌ഷെഫ് തന്റെ ജൈത്രയാത്ര തുടരുകയാണ്.

വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്ന റാംനിധി വാസന്‍

ഭക്ഷണകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത, എന്നും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഗുഡ്ഗാവ് സ്വദേശിയായ റാംനിധി വാസന്‍.ഭക്ഷണം ഏറെ ആസ്വദിച്ചുമാത്രം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന റാം ഭക്ഷണം വിതരണം ചെയ്യുന്ന മാര്‍ഗങ്ങളും വ്യത്യസ്തമാകണം എന്ന പക്ഷക്കാരനായിരുന്നു. ഒബിറോയ് ഹോട്ടല്‍സ്, ദി മനോര്‍, സിട്രസ് ഹോട്ടല്‍സ്, വെസ്റ്റിന്‍ (ഹൈദരാബാദ്), മാരിയറ്റ് (ബംഗലൂരു), എച്ച്വിഎസ് ഇന്റര്‍നാഷനല്‍ ആന്‍ഡ് റിലയന്‍സ് പെട്രോളിയം തുടങ്ങിയ വന്‍കിട കമ്പനികളിലായി രണ്ടു ദശാബ്ദക്കാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയം മുതല്‍ക്കൂട്ടാക്കിയാണ് വ്യത്യസ്തമായ ഒരു സംരംഭത്തിന് രൂപം നല്‍കുന്നതിനെപ്പറ്റി റാം ചിന്തിച്ചത്.

ഭക്ഷണപ്രിയനായത്‌കൊണ്ട് തന്നെ തന്റെ സംരംഭം ഭക്ഷണവുമായി ബന്ധപ്പെട്ട ഒന്നായിരിക്കണം എന്ന നിര്‍ബന്ധം റാമിന് ഉണ്ടായിരുന്നു. 2015 ല്‍ സംരംഭം എന്ന ചിന്ത മനസ്സില്‍ വേരുറപ്പിച്ചപ്പോള്‍ തന്റെ ച്ചുട്ടുപാടുമുള്ള കാര്യങ്ങള്‍ പഠിക്കുകയാണ് റാം ചെയ്തത്. അങ്ങനെയാണ് ഗുഡ്ഗാവിലെ യുവാക്കളുടെ ഇഷ്ടവിഭവങ്ങളായ പിസയും ബര്‍ഗറുമെല്ലാം ശരിയായ ഗുണമേന്മയോടെയല്ല ഹോംഡെലിവറി നടത്തുന്നത് എന്ന് റാമിന് ബോധ്യപ്പെട്ടത്.

ഫുഡ് കോര്‍ട്ടുകളില്‍ പോകാന്‍ താല്‍പര്യമില്ലാത്ത ആളുകള്‍ ഇത്തരം ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കുന്നു. എന്നാല്‍ ഗുഡ്ഗാവിലെ ട്രാഫിക്ക് ബ്ലോക്കും കടന്ന് ഭക്ഷണം കൈകളിലേക്ക് എത്തുമ്പോഴേക്കും അതിന്റെ പുതുമ നഷ്ടപ്പെട്ടിരിക്കും. ഇതൊഴിവാകുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന ഫുഡ്‌കോര്‍ട്ട് എന്ന സ്വപ്നത്തിന് റാം തറക്കല്ലിട്ടത്. ന്യൂഡല്‍ഹിയിലെ പുസ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദവും ഒബിറോയ് സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ റാമിന് താന്‍ തുടക്കം കുറിക്കുന്ന സംരംഭം ഒരിക്കലും പൂട്ടിപ്പോകില്ല എന്ന ഉറപ്പുണ്ടായിരുന്നു.

70 ലക്ഷം രൂപയായിരുന്നു റോക്കറ്റ്‌ഷെഫിന്റെ അടിസ്ഥാന മൂലധന നിക്ഷേപം. ഇതുപയോഗിച്ച് നാല് ട്രക്കുകള്‍ വാങ്ങുകയാണ് ആദ്യം ചെയ്തത്. ഇവയെ പിന്നീട് എസ്‌ക്ലൂസീവ് പിസാവാനുകളായി രൂപാന്തരപ്പെടുത്തി. ഇത്തരത്തില്‍ പിസ വാനിനുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് നടത്തിയത്. റോക്കറ്റ്‌ഷെഫ്‌സിന്റെ തീം കളറായ ചുവന്ന നിറത്തിലാണ് വാനുകള്‍ തയ്യാറാക്കിയത്. പിസ, ബര്‍ഗര്‍ നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങളും മറ്റുള്ള സാധനസാമഗ്രികളും ഉള്‍പ്പെടെ 7 ലക്ഷം രൂപ ചെലവായി.

പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പേരിനു പോലും ഒരു പരാതി സ്ഥാപനത്തെപ്പറ്റിയോ ഭക്ഷണത്തെപ്പറ്റിയോ ലഭിച്ചിട്ടില്ല എന്നതാണ് പ്രത്യേകത. റോക്കറ്റ്‌ഷെഫിന് നാലു പ്രൊഫഷണല്‍ ഷെഫുമാരുണ്ട്. ഗുഡ്ഗാവില്‍ മാത്രം നാല് വാഹനങ്ങളുമുണ്ട്. പ്രത്യേകമായി ഡിസൈന്‍ ചെയ്തവയാണ് ഈ വാഹനങ്ങള്‍. പിസ വില്പനയിലൂടെ തനിക്ക് വ്യത്യസ്തമായ ഒരു വിജയം തന്നെ നേടാനാകും എന്ന പ്രതീക്ഷയിലാണ് റാം. ഇപ്പോള്‍ ഒരു ദിവസം 90 മുതല്‍ 110 പിസകള്‍ വരെയാണ് വിറ്റുപോകുന്നത്. 500 രൂപയാണ് ശരാശരി വില. മാസം 60 ശതമാനം ലാഭം വരെ ഉണ്ടാക്കുന്നു

ഓരോ ദിവസവും ഒരു വാനില്‍ നിന്നും 5500 രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. സ്ഥാപനം വിജയം കണ്ടപ്പോള്‍ രണ്ട് ലക്ഷം രൂപ മുതല്‍മുടക്കില്‍ ഒരു പിസ കിസോക്കും തുടങ്ങി. 8 തൊഴിലാളികളുമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തില്‍ 20 ല്‍ പരം ജീവനക്കാരുണ്ട്. 40 ശതമാനം വളര്‍ച്ചയാണ് റോക്കറ്റ്‌ഷെഫിന് മാസംതോറും ഉണ്ടാകുന്നത്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഗുഡ്ഗാവ്, ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി 250 പിസ വാനുകളും കിസോക്കുകളുമാണ് റോക്കറ്റ്‌ഷെഫ് ലക്ഷ്യമിടുന്നത്. 10 മുതല്‍ 12 കോടി രൂപവരെ വരുമാനം ഉണ്ടാക്കാനും ഇദ്ദേഹം ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version