Entrepreneurship

കുടുംബ ബിസിനസ് കുടുംബത്തെ ബാധിക്കാതിരിക്കാന്‍ എന്ത് ചെയ്യണം ?

ആഗോള തലത്തില്‍ ഏറ്റവും ലാഭകരമായ 50 കുടുംബ ബിസിനസുകളില്‍, 12 എണ്ണവും ഇന്ത്യന്‍ കുടുംബങ്ങള്‍ നയിക്കുന്നതാണ്

ഏറ്റവുമധികം കുടുംബ ബിസിനസുകള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ചൈനയാണ് ഏറ്റവും മുന്നില്‍. ആഗോള തലത്തില്‍ ഏറ്റവും ലാഭകരമായ 50 കുടുംബ ബിസിനസുകളില്‍, 12 എണ്ണവും ഇന്ത്യന്‍ കുടുംബങ്ങള്‍ നയിക്കുന്നതാണ്.

കുടുംബ ബിസിനസിലൂടെ തിളങ്ങുന്ന സംരംഭങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ഒരു തലമുറയില്‍ നിന്നും അടുത്ത തലമുറയിലേക്ക് ബിസിനസ് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ നാളതുവരെ ഉണ്ടാക്കിയെടുത്ത വിജയം അല്പം പോലും കുറയാതെ നോക്കുക എന്നത് ഏറെ ശ്രമകരമായ കാര്യം തന്നെയാണ്. കുടുംബ ബിസിനസിന്റെ ഉത്തരവാദിത്വം ഇളം തലമുറയിലേക്ക് അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. ഇളം തലമുറയുടെ കാര്യപ്രാപ്തി, ബിസിനസിനോടുള്ള താല്‍പര്യം, സാമ്പത്തിക മാനേജ്മെന്റ്, സഹവര്‍ത്തിത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പ്രധാനപ്പെട്ടവയാണ്.

ഏറ്റവുമധികം കുടുംബ ബിസിനസുകള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ചൈനയാണ് ഏറ്റവും മുന്നില്‍. ആഗോള തലത്തില്‍ ഏറ്റവും ലാഭകരമായ 50 കുടുംബ ബിസിനസുകളില്‍, 12 എണ്ണവും ഇന്ത്യന്‍ കുടുംബങ്ങള്‍ നയിക്കുന്നതാണ്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കുടുംബ ബിസിനസ് കുടുംബത്തെ ബാധിക്കാതിരിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക തന്നെ വേണം

ഗിവ് റെസ്പെക്റ്റ് ആന്‍ഡ് ടേക്ക് റെസ്പെക്റ്റ്

മക്കള്‍ സ്ഥാപനത്തില്‍ ഒരു മുഖ്യമായ പൊസിഷനില്‍ ഇരിക്കുമ്പോള്‍ അവരെ സ്ഥാപനത്തിന്റെ മുഖ്യ പങ്കാളിയായി മാത്രം കാണുക. തിരിച്ചും അപ്രകാരം തന്നെ വേണം. മാതാപിതാക്കള്‍, മക്കള്‍ തുടങ്ങിയ ബന്ധങ്ങള്‍ സ്ഥാപനത്തിന് പുറത്ത് വയ്ക്കുക. മാതാപിതാക്കള്‍ക്ക് കീഴില്‍ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയില്‍ പോലും ‘ഗിവ് റെസ്പെക്റ്റ് ആന്‍ഡ് ടേക്ക് റെസ്പെക്റ്റ്’ എന്ന രീതി പിന്തുടരുക. മകനാണ് / മകളാണ് എന്ന ബന്ധം ദുരുപയോഗം ചെയ്യാതിരിക്കുക. കുടുംബാംഗങ്ങള്‍ പരസ്പരം ബഹുമാനത്തോടെ തന്നെ പെരുമാറുക. പരസ്പരം ഭരിക്കപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

അവകാശങ്ങള്‍ പിടിച്ചു വാങ്ങരുത്

രണ്ടാം തലമുറയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ വരുന്ന വീഴ്ചകളാണ് നല്ലൊരു ശതമാനം കുടുംബ ബിസിനസുകളുടെയും വീഴ്ചക്ക് പ്രധാന കാരണം. സ്ഥാപനത്തിന്റെ നടത്തിപ്പ് ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഇളം തലമുറയില്‍പ്പെട്ട ആളിന് ബിസിനസ് രംഗത്തോട് താല്പര്യമുണ്ടോ എന്ന് ആദ്യം മനസിലാക്കുക.

മക്കള്‍ പഠിച്ചിറങ്ങിയ ഉടനെ തന്നെ സ്ഥാപനത്തിലെ മുന്‍നിര പോസ്റ്റിലേക്ക് അവരെ പരിഗണിക്കുന്നത് നല്ലതല്ല. തുടക്കത്തില്‍ സ്ഥാപനത്തിന്റെ സാഹചര്യം, നടത്തിപ്പ് എന്നിവ മനസിലാക്കാനുള്ള സാഹചര്യം നല്‍കുക. ഇളം തലമുറക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജ്ജം നല്‍കുക. പ്രവര്‍ത്തികളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതിനുള്ള പൂര്‍ണമായ അധികാരം മുതിര്‍ന്ന സംരംഭകനുണ്ട്.

സാമ്പത്തിക അച്ചടക്കം പ്രധാനം

സാമ്പത്തിക അച്ചടക്കം പാലിക്കുക എന്നത് കുടുംബ ബിസിനസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ചെലവാക്കുന്ന ഓരോ രൂപയുടെയും കാര്യത്തില്‍ കൃത്യമായ ആസൂത്രണം വേണം. സ്ഥാപനത്തില്‍ നിന്നും വിനോയോഗിക്കുന്ന ഓരോ രൂപക്കും കൃത്യമായ കണക്കു സൂക്ഷിക്കേണ്ടത് ആവശ്യമാണ്. സാമ്പത്തിക അച്ചടക്കത്തോടൊപ്പം സാമ്പത്തിക ആസൂത്രണവും കൂടി ഉണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തിക്ക് കുടുംബ ബിസിനസില്‍ തിളങ്ങാന്‍ സാധിക്കൂ. വരുമാനം നേടേണ്ടത് കഴിവ് തെളിയിച്ചുകൊണ്ടാകണം.

കൃത്യമായ ലക്ഷ്യമുണ്ടാകണം

എന്താണ് തങ്ങളുടെ ബിസിനസിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്ന കാര്യത്തില്‍ മുതിര്ന്ന സംരംഭകനും ഇളം തലമുറക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.ഏതു ദിശയിലാണു ബിസിനസ് വളരേണ്ടത്, എന്തായിരിക്കണം ഫോക്കസ് തുടങ്ങിയ സംബന്ധിച്ച വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

വളര്‍ച്ചയുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ എങ്ങനെ വളരണമെന്നതു സംബന്ധിച്ച് അനിശ്ചിതത്വത്തിലാകുന്ന ബിസിനസുകള്‍ ഏറെയുണ്ട്. ഈ വിഭാഗത്തില്‍പെടാതിരിക്കാന്‍ ശ്രമിക്കണം. പുതിയ ഒരു മേഖലയിലേക്ക് ബിസിനസ് വികസനം അനിവാര്യമായി വന്നാല്‍ ബിസിനസിന്റെ ഭാഗമായ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version