ഗുജറാത്തിലെ ജോരാപുരയില്‍ താമസിക്കുന്ന പട്ടേല്‍ റോഷാനിബെന്‍ ധര്‍മേഷ്‌കുമാര്‍ എന്ന 29കാരി പല റോളുകളിലാണ് നിറഞ്ഞാടുന്നത്. റോഷാനിക്ക് ഒരു ഗ്രെയിന്‍ ഗ്രൈന്‍ഡിംഗ് (ധാന്യങ്ങള്‍ പൊടിക്കുന്ന) മില്ലുണ്ട്, കൂടാതെ ഒരു തയ്യല്‍ ബിസിനസും നടത്തുന്നു അവര്‍. തന്റെയുള്ളിലെ സംരംഭകത്വമനോഭാവത്തിന്റെ പ്രതിഫലനങ്ങളായാണ് ഈ യുവതി അതിനെയെല്ലാം കാണുന്നത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഭര്‍ത്താവും മകനും അടങ്ങുന്ന കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെടുകയായിരുന്നു അവള്‍. പട്ടേല്‍ റോഷാനിബെന്‍ ധര്‍മേഷ്‌കുമാറിന്റെ മൊത്തം പ്രതിമാസ വരുമാനം 9000 രൂപ മാത്രമായായിരുന്നു. വെറും രണ്ട് വര്‍ഷം കൊണ്ട് അവള്‍ തന്റെ വരുമാനം ഇരട്ടിയാക്കിയതിന്റെ കഥയാണിത്.
റോഷാനിബെന്നിനെ സംബന്ധിച്ചിടത്തോളം അവളുടെ സാധ്യതകളും കഴിവുമെല്ലാം മുഴുവനായി ഉപയോഗപ്പെടുത്തണമെങ്കില്‍ ഒരു പിന്തുണ വേണമായിരുന്നു. അപ്പോഴാണ് അവള്‍ മുത്തൂറ്റ് മൈക്രോഫിനിലേക്ക് തിരിഞ്ഞത്. റോഷാനിബെന്നിന് സൂക്ഷ്മ വായ്പ വാഗ്ദാനം ചെയ്തു മുത്തൂറ്റ് മൈക്രോഫിന്‍, അവളെപ്പോലെ നിരവധി വനിതകളുടെ ചെറുകിട ബിസിനസുകള്‍ വളര്‍ത്തിയെടുക്കാനുള്ള ശരിയായ പ്രചോദനമാണത്.
മുത്തൂറ്റില്‍ നിന്നുള്ള വായ്പയാണ് റോഷാനിബെന്നിന്റെ ബിസിനസുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഇന്ധനം നല്‍കിയത്. തന്റെ ഗ്രെയിന്‍ ഗ്രൈന്‍ഡിംഗ് മില്‍ നവീകരിക്കാന്‍ വായ്പാതുക ഉപയോഗപ്പെടുത്തിയ റോഷാനി അത് കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ കടന്നുപോയി, അവള്‍ തന്റെ ബിസിനസില്‍ വലിയ വിജയം കണ്ടു. 75,000 രൂപയുടെ ലോണ്‍ തുക സ്വീകരിച്ച് മുത്തൂറ്റ് മൈക്രോഫിനില്‍ നിന്നുള്ള മൂന്നാമത്തെ ലോണ്‍ സൈക്കിളിലാണ് അവളിപ്പോള്‍. ഈ സ്ഥാപനവുമായി റോഷാനിബെന്‍ കെട്ടിപ്പടുത്ത വിശ്വാസവും അവളുടെ മുന്‍ സംരംഭങ്ങളുടെ വിജയവും ഇത് തെളിയിക്കുന്നു.
മുത്തൂറ്റില്‍ നിന്നുള്ള വായ്പയാണ് റോഷാനിബെന്നിന്റെ ബിസിനസുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഇന്ധനം നല്‍കിയത്. തന്റെ ഗ്രെയിന്‍ ഗ്രൈന്‍ഡിംഗ് മില്‍ നവീകരിക്കാന്‍ വായ്പാതുക ഉപയോഗപ്പെടുത്തിയ റോഷാനി അത് കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ ഉപഭോക്താക്കളെ സേവിക്കാന്‍ അവള്‍ക്കായി. കൂടാതെ, പുതിയ തയ്യല്‍ മെഷീനുകളിലും മെറ്റീരിയലുകളിലും അവള്‍ നിക്ഷേപം നടത്തി, കൂടുതല്‍ തയ്യല്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ റോഷാനിയെ മുത്തൂറ്റിന്റെ സാമ്പത്തിക പിന്തുണ പ്രാപ്തയാക്കി.
ഫലങ്ങള്‍ വ്യക്തമായിരുന്നു: റോഷാനിബെന്നിന്റെ പ്രതിമാസ വരുമാനം ഇരട്ടിയായി. ഇന്നത് 18,000 രൂപയായി ഉയര്‍ന്നു. വനിതാ സംരംഭകര്‍ക്കുള്ള മൈക്രോഫിനാന്‍സ് വായ്പയുടെ പരിവര്‍ത്തന ശക്തിയെ പ്രതിഫലിപ്പിക്കുന്നതാണ് റോഷാനിബെന്നിന്റെ കഥ. ഈ വായ്പകള്‍ അവര്‍ക്ക് സാമ്പത്തിക തടസ്സങ്ങള്‍ തരണം ചെയ്യാനും അവരുടെ ബിസിനസ് വിപുലീകരിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ആവശ്യമായ മൂലധനം നല്‍കുന്നു.
റോഷാനിബെന്നിനെ പോലുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ, മുത്തൂറ്റ് മൈക്രോഫിന്‍ സുസ്ഥിരമായ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ സമൃദ്ധിക്കും കൂടിയാണ് പ്രോല്‍സാഹനം നല്‍കുന്നത്.