Life

ഫിനാന്‍സ് മാനേജ്മെന്റ്; ജോലി പോയോ? സാമ്പത്തിക അച്ചടക്കം ശീലിക്കണ്ടേ?

നോക്കാം ജോലി ഇല്ലാത്തപ്പോള്‍ എങ്ങനെ സാമ്പത്തികമായി ചെലവ് ചുരുക്കി ജീവിക്കാം എന്ന്

ജോലി പോകുക എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ട് ജോലി പോകാം, പുതിയത് ലാഭിക്കാം. എന്നാല്‍ വരുമാനം നിലക്കുക എന്നത് ഒരു ആഘാതം തന്നെയാണ്. വരുമാനം ഉണ്ടാകുന്നത് വരെ മുന്‍പ് ജീവിച്ച ജീവിതരീതി പറ്റില്ല. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണ്. നോക്കാം ജോലി ഇല്ലാത്തപ്പോള്‍ എങ്ങനെ സാമ്പത്തികമായി ചെലവ് ചുരുക്കി ജീവിക്കാം എന്ന്.

അമിതമായ ചെലവ് കുറക്കുക

അമിതമായ ചെലവുകള്‍ ഈ ഘട്ടത്തില്‍ ആശാസ്യമല്ല പ്രതിസന്ധിയുടെ ആഴം തിരിച്ചറിയുക. വരുമാനത്തിലെ കുറവ് അത് കണക്കു കൂട്ടി പ്രവര്‍ത്തിക്കുക. പ്രതിസന്ധി എത്ര നാള്‍ തുടരുമെന്ന് പറയാന്‍ ആവില്ല. ആര്‍ഭാടം നിറഞ്ഞ ഭക്ഷണ രീതിക്കും ജീവിതരീതിക്കും തടയിടണം. എന്ന് കരുതി മുണ്ട് മുറുക്കിയുടുക്കേണ്ട ആവശ്യമില്ല. കരുതലാണ് അനിവാര്യം. അതിജീവനവും സാമ്പത്തിക, സാമൂഹ്യ ജീവിതവും ഗൗരവകരമായിത്തന്നെ നോക്കിക്കാണുക.

ലളിത ജീവിതം ശീലിക്കാം

നിലവിലെ പ്രതിസന്ധി എത്രകാലം നില നില്‍ക്കും എന്നറിയില്ല. അതിനാല്‍ ലഘു ജീവിതം നയിക്കുക.അത്യാവശ്യമല്ലാത്ത ചെലവുകളും വാങ്ങലുകളും മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. വരുമാനത്തില്‍ ഇടിവുണ്ടാകുന്നത് സൂക്ഷ്മ-ചെറുകിട- ഇടത്തരം ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ വരാന്‍ പോകുന്ന റിസ്‌ക് മുന്‍കൂട്ടി കണ്ട് പദ്ധതി തയ്യാറാക്കണം.ബാങ്കില്‍ നിന്നെടുത്ത ബിസിനസ്, ഭവന വായ്പകളും മറ്റ് ബാധ്യതകളും എന്‍ പി എ ആയി മാറാതെ നോക്കേണ്ടതുണ്ട്.

വായ്പകള്‍ക്ക് പറ്റിയ കാലമല്ല

ഇത് വായ്പകള്‍ക്ക് പറ്റിയ കാലമല്ല.ഈ സമയത്ത് ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാണ് ക്രെഡിറ്റ് കാര്‍ഡും പേഴ്സണല്‍ വായ്പകളും. പലിശയില്ലാതെ രണ്ട് മാസത്തിനടുത്ത് തിരിച്ചടവ് സാവകാശം ലഭിക്കുമെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 36 ശതമാനം വരെ പലിശയുണ്ടെന്ന കാര്യം മറക്കരുത്. അതിനാല്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പര്‍ച്ചേസുകള്‍ ഒഴിവാക്കുക. പണം അത്യാവശ്യമായി വരികയാണെങ്കില്‍ മാത്രം ചെലവ് കുറഞ്ഞ വായ്പയെ കുറിച്ച് ചിന്തിക്കുക.കാര്‍ഷിക വായ്പകള്‍ ഇതിനുദാഹരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version