വിഷാദം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പുരുഷന്മാരേക്കാള്‍ ഇത് ബാധിക്കുന്നത് സ്ത്രീകളെയാണ്. തുറന്നു സംസാരിക്കാന്‍ ഒരു കൂട്ടുണ്ടെങ്കില്‍ പലര്‍ക്കും ഈ അവസ്ഥ മറികടക്കാനാകും. ഇതിനുള്ള പരിഹാരമായാണ് ‘റെന്റ് എ ബോയ് ഫ്രണ്ട്’ എന്ന മൊബീല്‍ ആപ്പ്ളിക്കേഷന്‍. മുംബൈ സ്വദേശിയായ കൗശല്‍ പ്രകാശ് ആണ് ഇത്തരത്തില്‍ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
മണിക്കൂറിന് നിശ്ചിത വാടക വച്ച് കൗണ്‍സിലിംഗിന് തുല്യമായ മാനസിക പിന്തുണ നല്‍കാന്‍ കഴിയുന്ന ഒരു ബോയ് ഫ്രണ്ടിനെ ആപ്പിലൂടെ തെരഞ്ഞെടുക്കാം. മുംബൈ ആസ്ഥാനമായി ആരംഭിച്ചിരിക്കുന്ന ഈ സ്ഥാപനം ഒരിക്കലും ഒരു ഡേറ്റിംഗ് പ്ലാറ്റ്ഫോം അല്ല.
ബോയ് ഫ്രണ്ട്സ് ആകാന്‍ തയ്യാറായി വരുന്നവരെ വൈദ്യ പരിശോധന, മാനസിക പരിശോധന, മറ്റ് സുരക്ഷാ നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് സ്ഥാപനത്തിന്റെ ഭാഗമാക്കി മാറ്റുന്നത്. മാനസിക സമ്മര്‍ദ്ദമുള്ളവരോടും വിഷാദത്തിനു അടിമകളായവരുമായ സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച മെഡിക്കല്‍ പരിശീലനം കൗണ്‍സിലിംഗ് എന്നിവ ഇവര്‍ക്ക് നല്‍കുന്നുണ്ട്.
വ്യക്തി പരമായ വിവരങ്ങള്‍ നല്‍കാന്‍ താല്‍പര്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് അപ്രകാരം ചെയ്യാനുള്ള സൗകര്യമുണ്ട്. ബോയ് ഫ്രണ്ട് ആയി എത്തുന്ന വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം എന്നിവ സംബന്ധിച്ച പൂര്‍ണമായ ഉത്തരവാദിത്വം സ്ഥാപനം ഏറ്റെടുക്കുകയും മികച്ച സേവനം ഉറപ്പ് പറയുകയും ചെയ്യുന്നു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം സൈക്യാട്രിസ്റ്റും സ്ഥാപനത്തിന്റെ കോ ഫൗണ്ടറുമായ ഡോക്റ്റര്‍ സൊനാലി പ്രകാശിനാണ്.
