Life

ഡയബറ്റിക് ഫൂട്ട് ക്ലിനിക്കുമായി അപ്പോളോ അഡ്ലക്സ് ആശുപത്രി

പ്രമേഹ പാദമുള്ള രോഗികള്‍ക്ക് സമയബന്ധിതവും സമഗ്രവുമായ പരിചരണം നല്‍കാനും അവരുടെ ജീവിതനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ഡയബറ്റിക് ഫൂട്ട് ക്ലിനിക് പ്രവര്‍ത്തനമാരംഭിക്കുന്നത്

പ്രമേഹം കൊണ്ടുള്ള പാദ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്നതിനായി വിപുലമായ ഡയബറ്റിക് ഫൂട്ട് ക്ലിനിക് ആരംഭിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. പ്രമേഹ പാദമുള്ള രോഗികള്‍ക്ക് സമയബന്ധിതവും സമഗ്രവുമായ പരിചരണം നല്‍കാനും അവരുടെ ജീവിതനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ഡയബറ്റിക് ഫൂട്ട് ക്ലിനിക് പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഡിസംബര്‍ 17-ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ ആരംഭിച്ച ഡയബറ്റിക് ഫൂട്ട് ക്ലിനിക്കില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് മുപ്പത്തിയെട്ടോളം പരാമീറ്റര്‍സ് അടങ്ങിയ രണ്ട് പ്രത്യേക ഡയബറ്റിക് ഫൂട്ട് സ്‌ക്രീനിംഗ് പാക്കേജുകള്‍ ലഭ്യമായിരിക്കും. ഡയബറ്റിക് ഫൂട്ട് ക്ലിനിക്കിനായി നൂതന ചികിത്സാരീതികളുമായി കാര്‍ഡിയോളജി, ഓര്‍ത്തോ, ഇന്റേണല്‍ മെഡിസിന്‍, നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അണിനിരക്കുന്ന ഡയബറ്റിക് മാനേജ്‌മെന്റ് ടീമിനെ അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ സജു സാമുവല്‍ ജേക്കബ്, ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ ജ്യോതിഷ് ആര്‍ നായര്‍, പ്ലാസ്റ്റിക് റീകണ്‍സ്ട്രക്ഷന്‍, ഏസ്‌തെറ്റിക് ആന്‍ഡ് ഹാന്‍ഡ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ ആദിത്യ രംഗരാജന്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version