Life

എന്താണ് ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങള്‍

അവസ്ഥ എത്ര ഗുരുതരമാകുന്നു എന്നത് പലതരത്തിലുള്ള ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്

മദ്യാസക്തി രോഗമുള്ളവര്‍ പെട്ടന്ന് മദ്യം ഉപയോഗിക്കുന്നത് കുറയ്ക്കുകയോ നിറുത്തുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. നേരിയ വിറയലും വെപ്രാളവും മുതല്‍ ജെന്നി, സ്ഥലകാലബോധം നഷ്ടപെടുന്ന അവസ്ഥ- ഡിലിരിയം ട്രെമെന്‍സ്, മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അവസ്ഥ എത്ര ഗുരുതരമാകുന്നു എന്നത് പലതരത്തിലുള്ള ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

ആല്‍ക്കഹോള്‍ വിഡ്രോവല്‍ പ്രാരംഭ ലക്ഷണങ്ങള്‍

  • മദ്യം നിറുത്തി ഏകദേശം 3 മുതല്‍ 12 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കാം. ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍ കാണിക്കാന്‍ സാധ്യത 24- 48 മണിക്കൂര്‍വരെ ആണ് . പതിയെ 7 മുതല്‍ 14 ദിവസം കൊണ്ട് ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി അപ്രത്യക്ഷമാകാം.
  • പൊതുവായ ക്ഷീണം
  • വെപ്രാളം, അസ്വാസ്ഥ്യം, പെട്ടെന്നുള്ള ദേഷ്യം
  • കൈവിരലുകള്‍, നാക്ക് തുടങ്ങിയവ വിറക്കുക
  • ശരീരം വിയര്‍ക്കുക
  • ഓക്കാനം, ശര്‍ധില്‍, വയറിളക്കം
  • ചെറിയ പനിയും, നെഞ്ഞിടിപ്പും, BP യിലെ വ്യതിയാനം
    ഇവയാണ് ലക്ഷണങ്ങള്‍.

മദ്യാസക്തി ഉള്ളവരിലെ പകുതിയെങ്കിലും ആളുകള്‍ക്ക് ഈ ലക്ഷണങ്ങള്‍ കാണാം. ചിലരില്‍ ഇവ സ്വയമേ അപ്രത്യക്ഷമാകം, പക്ഷെ മിക്കവര്‍ക്കും മരുന്ന് ചികിത്സ വേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version