Life

മാതൃ-ശിശു മരണ നിരക്ക് 2030 ആവുമ്പോഴേക്കും 20 ല്‍ താഴെ കൊണ്ടുവരാനാകും: ജെസ്റ്റികോണ്‍ 2024

വിവിധ രാജ്യങ്ങളില്‍ നിന്നായി എഴുനൂറോളം പേര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു

കേരള ഫെഡറേഷന്‍ ഓഫ് ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയും, (കെ. എഫ്. ഒ. ജി) കൊച്ചി ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയും (സി. ഒ. ജി. എസ്) സംയുക്തമായി സംഘടിപ്പിച്ച?ഒബ്‌സ്റ്റെട്രിക്‌സ് കോണ്‍ക്ലേവ് ജെസ്റ്റികോണ്‍ 2024 ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ സമാപനമായി. വിവിധ രാജ്യങ്ങളില്‍ നിന്നായി എഴുനൂറോളം പേര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.


‘ഓരോ ജനനത്തിലും മികവ്, ഓരോ ഘട്ടത്തിലും പുതുമ’ എന്നതായിരുന്നു കോണ്‍ക്ലേവിന്റെ പ്രമേയം. സിസേറിയന്‍ ചികിത്സാ നിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും, ശസ്ത്രക്രിയ രംഗത്തെ നൂതന കണ്ടുപിടുത്തങ്ങള്‍, പ്രവണതകള്‍ എന്നിവയെ കുറിച്ചും ശില്‍പ്പശാല ചര്‍ച്ച ചെയ്തു.

കോണ്‍ക്ലേവിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര സംഘടനയായ ഫിഗോയുടെ ട്രഷറര്‍ ഡോ. ശാന്തകുമാരി നിര്‍വഹിച്ചു, ഗൈനക്കോളജി വിദഗ്ദരുടെ ദേശീയ സംഘടനയായ ഫോഗ്‌സിയുടെ സെക്രട്ടറി ജനറല്‍ മാധുരി പാട്ടീല്‍ വിശിഷ്ടാതിഥിയായിരുന്നു. സ്ത്രീക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ഫോഗ്‌സിയുടെ ‘ധീര’ പ്രോജെക്ടിനെ കുറിച്ച് മാധുരി പാട്ടീല്‍ സംസാരിച്ചു. കെ എഫ് ഒ ജി മുന്‍ പ്രസിഡന്റും, സീനിയര്‍ ഗൈനക്കോളജിസ്റ്റുമായ ഡോ വി പി പൈലി മാതൃ ശിശു മരണങ്ങളുടെ കാരണങ്ങളും, പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

കെ എഫ് ഒ ജി പ്രസിഡന്‍് ഡോ. കെ. യു. കുഞ്ഞുമൊയ്തീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. സുഭാഷ് മല്ല്യ (കോഴിക്കോട്), ഡോ. ഫെസി ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version