News

കർഷകർക്ക് തുണയായില്ല, ഊർജ, സമുദ്രോൽപ്പന്ന മേഖലകൾക്ക് മുൻഗണന

കര്‍ഷകര്‍ക്കുള്ള പി.എം കിസാന്‍ ആനുകൂല്യങ്ങള്‍ ഉയര്‍ത്തിയേക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല

തെരെഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റ് ആയതിനാൽ തന്നെ ഏറെ പ്രതീക്ഷിച്ചെങ്കിലും കാർഷികമേഖലയ്ക്ക് കയ്യയഞ്ഞു പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കര്‍ഷകര്‍ക്കുള്ള പി.എം കിസാന്‍ ആനുകൂല്യങ്ങള്‍ ഉയര്‍ത്തിയേക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. മാത്രമല്ല, വളം സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

അതെ സമയം , ഒരുകോടി വീടുകളിലേക്ക് സൗരോര്‍ജ പാനലുകള്‍ പ്രഖ്യാപിക്കുകയും ഇതിലൂടെ ഊർജ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു. വിന്‍ഡ് എനര്‍ജി ഉത്പാദനശേഷി ഒരു ഗിഗാ വാട്ടായി ഉയര്‍ത്തുമെന്ന് പറഞ്ഞ ധനമന്ത്രി, 2030ഓടെ കോള്‍ ഗ്യാസിഫിക്കേഷന്‍ 100 ദശലക്ഷം ടണ്ണാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു ഊർജ സംരക്ഷണ പദ്ധതിവഴി, പ്രകൃതിവാതകം, മെത്തനോള്‍, അമോണിയ എന്നിവയുടെ ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കും.

പ്രധാനമന്ത്രി മത്സ്യസമ്പാദന യോജനയുടെ ഭാഗമായി അക്വാകള്‍ച്ചര്‍ ഉത്പാദനം 3 ടണ്ണില്‍ നിന്ന് 5 ടണ്ണാക്കും. കയറ്റുമതി ഇരട്ടിയായി വര്‍ധിപ്പിച്ച് ഒരുലക്ഷം കോടി രൂപയിലെത്തിക്കും. പുതുതായി 55 ലക്ഷം തൊഴിലുകളും സൃഷ്ടിക്കും. ആരോഗ്യരംഗത്ത് കൂടുതൽ മെഡിക്കല്‍ കോളേജുകള്‍ രാജ്യത്ത് സ്ഥാപിക്കാനും വാക്സിനുകളുടെ വിതരണം കൂടുതൽ ഊർജസ്വലമാക്കാനും പദ്ധതിയായി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version