News

ക്രിക്കറ്റ് സീസണ്‍ അണ്‍ലിമിറ്റഡ് ഓഫര്‍ കാലാവധി നീട്ടി റിലയന്‍സ് ജിയോ

ഏപ്രില്‍ 15 വരെയാണ് അണ്‍ലിമിറ്റഡ് ഓഫര്‍ ജിയോ നീട്ടിയിരിക്കുന്നത്

  • നിലവിലെ ഉപയോക്താക്കള്‍ക്കും പുതിയ സിം എടുക്കുന്നവര്‍ക്കും ഓഫര്‍ ബാധകമായിരിക്കും
  • 4കെ നിലവാരത്തില്‍ ടിവിയിലും മൊബൈലിലും സൗജന്യമായി ജിയോ ഹോട്ട്സ്റ്റാര്‍ ലഭ്യമാകും
  • വീടുകള്‍ക്ക് 50 ദിവസത്തേക്ക് സൗജന്യമായി ജിയോഫൈബര്‍/എയര്‍ഫൈബര്‍ ട്രയല്‍ കണക്ഷന്‍ ലഭ്യമാകും

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമേകാന്‍ അണ്‍ലിമിറ്റഡ് ജിയോഹോട്സ്റ്റാര്‍ ഓഫര്‍ കാലാവധി നീട്ടി ജിയോ. ഏപ്രില്‍ 15ലേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് വന്‍വിരുന്നൊരുക്കിയ റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് ഓഫര്‍ മാര്‍ച്ച് 17നാണ് കമ്പനി പ്രഖ്യാപിച്ചത്. മാര്‍ച്ച് 31നായിരുന്നു ഓഫര്‍ അവസാനിക്കേണ്ടിയിരുന്നത്. അതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് സീസണ്‍ മുന്‍നിര്‍ത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും എക്‌സ്‌ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്‌ക്കോ അതിന് മുകളിലോ ഉള്ള പ്ലാനുമുണ്ടെങ്കില്‍ മുമ്പെങ്ങും അനുഭവിക്കാത്ത തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഈ ക്രിക്കറ്റ് സീസണ്‍ ആസ്വദിക്കാം.

1. 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ ടിവിയിലും മൊബൈലിലും 4കെ ക്വാളിറ്റിയില്‍ ആസ്വദിക്കാം. ഈ സീസണിലെ എല്ലാ മത്സരങ്ങളും നിങ്ങളുടെ ഹോം ടിവിയിലോ മൊബൈലിലോ 4കെ യില്‍ കാണാം, തികച്ചും സൗജന്യമായി.

2. വീട്ടിലേയ്ക്കുള്ള 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍ / എയര്‍ഫൈബര്‍ ട്രയല്‍ കണക്ഷന്‍, 4കെ യില്‍ വളരെ മികച്ച ക്രിക്കറ്റ് കാഴ്ചാനുഭവത്തോടെ അള്‍ട്രാ-ഫാസ്റ്റ് ഇന്റര്‍നെറ്റിന്റെയും മികച്ച ഹോം എന്റര്‍ടെയ്ന്‍മെന്റിന്റെയും സൗജന്യ ട്രയല്‍ സേവനം അനുഭവിക്കാം.

  • 800+ ടിവി ചാനലുകള്‍
  • 11+ ഒടിടി ആപ്പുകള്‍
  • അണ്‍ലിമിറ്റഡ് വൈഫൈ
  • കൂടാതെ മറ്റു നിരവധി സേവനങ്ങള്‍
  • 2025 മാര്‍ച്ച് 17 നും ഏപ്രില്‍ 15 നും ഇടയില്‍ റീചാര്‍ജ് ചെയ്യുക / പുതിയ സിം നേടുക.
  • നിലവിലുള്ള ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5 ജിബി/ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുക.
  • പുതിയ ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5ജിബി/ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള പ്ലാനില്‍ ഒരു പുതിയ ജിയോ സിം നേടുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version